റെയില്‍വെ നന്നായോ? ഏപ്രില്‍ 1 മുതല്‍ ഒറ്റ അപകടം പോലും നടന്നില്ലെന്ന് മന്ത്രി; സ്വകാര്യവത്കരണം ഇല്ല

0
375

ഏപ്രില്‍ 1 മുതല്‍ റെയില്‍വെയുമായി ബന്ധപ്പെട്ട ഒരു അപകടം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍.

‘ഏപ്രില്‍ 1 2019 മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പൂജ്യം അപകടങ്ങളാണ് രേഖപ്പെടുത്തിയത്’, ഗോയല്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്തകളും മന്ത്രി തള്ളി. റെയില്‍വെ ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വകാര്യവത്കരണം തള്ളിയ കാര്യമാണ്. ഇന്ത്യയിലെ ജനങ്ങളുടെ സേവനത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. എന്നിരുന്നാലും റെയില്‍വെയില്‍ വന്‍കിട നിക്ഷേപങ്ങള്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു’, പീയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ട്രെയിനില്‍ വൈഫൈ സംവിധാനം ലഭ്യമാക്കുന്നതിന് വിദേശ ടെക്‌നോളജിയും, നിക്ഷേപകരും ആവശ്യമാണ്. ഇതിന് ഏറെ ഉപകരണങ്ങള്‍ വേണം. കൂടാതെ വൈഫൈ സംവിധാനം ലഭിച്ചാല്‍ ട്രെയിന്‍ കംപാര്‍ട്ട്‌മെന്റില്‍ സിസിടിവി സ്ഥാപിക്കാനും ലൈവ് ദൃശ്യങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ലഭ്യമാക്കാനും സൗകര്യം ലഭിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് റെയിവെ ശ്രമിക്കുന്നത്.