ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് നേരെ ഫേസ്ആപ്പ് പ്രയോഗിച്ച് യുവി- ആരാണ് സുന്ദരി?

Yuvi troll Team India with FaceApp- Have you seen it?

0
296

ഇപ്പോള്‍ എല്ലാവരും ഫേസ്ആപ്പ് ഉപയോഗിക്കുന്ന തിരക്കിലാണ്. ആണിനെ പെണ്ണാക്കി രൂപമാറ്റം വരുത്തുന്ന ആപ്പ് ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വത്ര. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും ഫേസ്ആപ്പ് ഒന്ന് പ്രയോഗിച്ചു, തന്റെ മുന്‍ സഹതാരങ്ങളായ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമാണ് ഇതിന് ഇരകളായത്.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെയാണ് ഫേസ് ആപ്പ് വഴി യുവരാജ് എതിര്‍ലിംഗത്തിലേക്ക് മാറ്റിയത്. നിലവിലെ ടീമിലുള്ള ഭൂരിഭാഗം താരങ്ങളും ഇതിന് ഇരായി. ‘ഇവരില്‍ ആരെയാണ് നിങ്ങള്‍ ഗേള്‍ഫ്രണ്ടായി തെരഞ്ഞെടുക്കുക’, എന്ന കുറിപ്പോടെയാണ് യുവി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. യുവിയുടെ തമാശ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പോസ്റ്റിന് ലഭിക്കുന്ന മികച്ച പ്രതികരണം ഇത് വ്യക്തമാക്കുന്നു.

മുഖം മാറ്റുന്ന ഫേസ്ആപ്പ് ചൈനയാണോ?

2017-ല്‍ ലോഞ്ച് ചെയ്ത ഈ ആപ്പിന്റെ ചൈനയില്‍ നിന്നല്ല, മറിച്ച് റഷ്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ഫേസ്ആപ്പ് ഇന്റലിജന്‍സ് ഭീഷണിയാണെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫേസ്ബുക്ക്, ആഡ്‌മൊബ് എന്നിവയില്‍ നിന്നുള്ള ട്രാക്കറുകള്‍ ഉണ്ടെങ്കിലും തങ്ങളുടെ പക്കലുള്ള ഡാറ്റ റഷ്യന്‍ അധികൃതരുമായി പങ്കുവെയ്ക്കുന്നില്ലെന്ന് ഫേസ്ആപ്പ് ഉടമ യാറോസ്ലാവ് ഗൊഞ്ചാരോവ് പറയുന്നു.

എന്നാല്‍ സൗജന്യമായി ലഭിക്കുന്നതൊന്നും സൗജന്യമല്ലെന്ന് പറയുന്ന ഭീഷണി ഈ ആപ്പിനുമുണ്ട്. ഫേസ്ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതങ്ങള്‍ക്കായി ഉപയോഗിക്കാം. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കി.