52000 രൂപയ്ക്ക് യുബിഎസ് സംവിധാനമുള്ള ബൈക്കുകള്‍ ഇറക്കി യമഹ

0
364

സല്യൂട്ടോ ആര്‍എക്‌സ് 110, സല്യൂട്ടോ 125 ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ മോട്ടോര്‍ ഇന്ത്യ. 2019 യമഹ സല്യൂട്ടോ ആര്‍എക്‌സ് 110-ന് അമ്പത്തിരണ്ടായിരം രൂപയാണ് എക്‌സ്‌ഷോറൂം വില. 2019 യമഹ സല്യൂട്ടോ 125യ്ക്ക് 59,800 രൂപയും വിലയിട്ടിരിക്കുന്നു.

പുതിയ ഗ്രാഫിക്‌സ്, പെയിന്റിംഗുകളുമായാണ് രണ്ട് ബൈക്കുകളും വിപണിയിലെത്തുന്നത്. യുബിഎസ്- യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റവുമായാണ് ഈ ബൈക്കുകള്‍ എത്തുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ യമഹ വേര്‍ഷനാണ് യുബിഎസ്. മുന്നിലും പിന്നിലുമുള്ള ബ്രേക്കുകള്‍ ഒരുപോലെ ഉപയോഗിച്ച് നിയന്ത്രണം കൂടുതല്‍ മികവേറിയതാക്കുക.ാണ് ലക്ഷ്യം.

ഏപ്രില്‍ 2019 മുതല്‍ 125 സിസിക്ക് താഴെയുള്ള എല്ലാ ടൂവീലറുകളിലും ഈ ഫീച്ചര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യമഹ സല്യൂട്ടോ ആര്‍എക്‌സ് 110 യുബിഎസില്‍ 110 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. സല്യൂട്ടോ ആര്‍എക്‌സ് 125 യുബുഎസില്‍ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് മോട്ടറും ഉപയോഗിച്ചിരിക്കുന്നു. 4 സ്പീഡ് ട്രാന്‍സ്മിഷനാണ് ബൈക്കുകള്‍ക്കുള്ളത്.