ഇന്ത്യക്കായി ഷിയോമിയുടെ റെഡ്മി ഗോ; 1 ജിബി റാം സ്മാര്‍ട്ട്‌ഫോണിന് വില 4499 രൂപ

0
378

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ പിടിച്ചുകുലുക്കി വീണ്ടും ഷിയോമി. റെഡ്മി ഗോയുമായാണ് ഷിയോമി വീണ്ടും പണിനടത്തുന്നത്. ആന്‍ഡ്രോയ്ഡ് ഗോ എഡിഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് റെഡ്മി ഗോയ്ക്കുള്ളത്.

5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്. എച്ച്ഡി ഡിസ്‌പ്ലേക്ക് റെസൊലൂഷന്‍ 720×1080 പിക്‌സലാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425എസ്ഒസി ക്വാഡ്‌കോര്‍ പ്രൊസസറും, 1 ജിബി റാം, 8 ജിബി സ്റ്റോറേജുമാണ് ഈ ഫോണ്‍ നല്‍കുന്നത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128ജിബി വരെ കൂട്ടാം.

പിന്‍ഭാഗത്ത് 8എംപി ക്യാമറയും, സെല്‍ഫിക്ക് 5എംപി സെന്‍സര്‍ ക്യാമറയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ഗോയ്ക്ക് കരുത്ത് നല്‍കുന്നത്. ഇന്ത്യയിലെ 20 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4499 രൂപയ്ക്കാണ് ഷിയോമി റെഡ്മി ഗോ പ്രാരംഭ വിലയില്‍ ലഭ്യമാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, എംഐ.കോം എന്നിവിടങ്ങളില്‍ നിന്നും മാര്‍ച്ച് 22 മുതല്‍ എംഐ ഹോം സ്‌റ്റോറിലും ലഭിക്കും.