പുരുഷന്‍മാര്‍ സ്ത്രീകളുടെ ലുക്കിന് പ്രാധാന്യം കൊടുക്കും; സ്ത്രീകള്‍ റേറ്റിംഗ് നല്‍കുന്നത് പ്രായം, വരുമാനം, വ്യക്തിത്വം എന്നിവയ്ക്ക്!

Things that attract a woman are...

0
119

സ്ത്രീകള്‍ പുരുഷന്‍മാരില്‍ പ്രാധാന്യം നല്‍കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? പുരുഷന്‍മാര്‍ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യം. ഇതേക്കുറിച്ച് നടത്തിയ പുതിയ സര്‍വ്വെ ഈ ചോദ്യങ്ങളില്‍ ചിലതിന് ഉത്തരം നല്‍കുന്നു.

സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ക്ക് മാര്‍ക്കിടുന്നത് ലൈംഗിക ആകര്‍ഷണത്തില്‍ അല്ലെന്ന് മാത്രമല്ല പ്രായം, വരുമാനം, വ്യക്തിത്വം എന്നിവ അനുസരിച്ചാണ് ഇവര്‍ റേറ്റിംഗ് നല്‍കുന്നതെന്നും പഠനം പറയുന്നു. പുരുഷന്‍മാരാകട്ടെ ലുക്കിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ബ്രിസ്‌ബെയിനിലെ ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഡേറ്റിംഗ് വെബ്‌സൈറ്റില്‍ ഉപയോക്താക്കളില്‍ നിന്നും ഈ സര്‍വ്വെ ഫലം തേടിയത്. അതേസമയം ശാരീരിക ആരോഗ്യം, ആകര്‍ഷണം എന്നീ കാര്യങ്ങളില്‍ സ്ത്രീകളും, പുരുഷന്‍മാരും സമാനമായ നിലപാട് പങ്കുവെച്ചു.

എന്നാല്‍ പ്രായം, വിദ്യാഭ്യാസം, ബുദ്ധി, വരുമാനം, വിശ്വസ്തത, വൈകാരിക ബന്ധം എന്നിവയ്ക്ക് പുരുഷന്‍മാരേക്കാള്‍ ഉയര്‍ന്ന സ്‌കോറും നല്‍കി. ആകര്‍ഷണീയതയ്ക്കും, ശാരീരിക ആരോഗ്യത്തിനുമാണ് പുരുഷന്‍മാര്‍ സര്‍വ്വെയില്‍ ഉയര്‍ന്ന സ്‌കോര്‍ നല്‍കിയത്. വിവിധ പ്രായങ്ങളില്‍ പെട്ടവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വെ പ്രകാരം ചെറുപ്പക്കാരാണ് ലൈംഗിക ആകര്‍ഷണത്തിന് പ്രാധാന്യം നല്‍കിയതെന്നും വ്യക്തമായി.