പെണ്ണുങ്ങള്‍ സൂപ്പറാ! ആയുസ്സ് കൂടുതല്‍, നല്ല പ്രതിരോധശേഷി, കൊവിഡ് പോലും പേടിക്കും! കാരണം ഇത്

What makes women superior to men?

0
209

പെണ്ണുങ്ങള്‍ സമൂഹത്തില്‍ കുറഞ്ഞവരാണെന്ന ചിന്താഗതി മാറിവരികയാണ്. ലോകത്തിന്റെ അധികാര സ്ഥാനങ്ങളില്‍ അവര്‍ കസേരയിട്ട് ഇരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ ജനിതകഘടന വെച്ച് നോക്കിയാല്‍ പെണ്ണുങ്ങള്‍ ആണുങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നാണ് ശാസ്ത്രവും വ്യക്തമാക്കുന്നത്.

കൊവിഡ് വന്നപ്പോഴും പിടിച്ചുനിന്ന പെണ്ണ്!

ലോകത്തില്‍ കൊറോണാവൈറസ് ആഞ്ഞടിച്ചപ്പോള്‍ രോഗം പിടിപെടുകയും, ജീവന്‍ പൊലിയുകയും ചെയ്ത നല്ലൊരു ശതമാനം ആളുകളും പുരുഷന്‍മാരാണ്. എന്താണ് ഇതിന് കാരണം. പ്രധാനപ്പെട്ടത് ആദ്യം പറഞ്ഞത് തന്നെ, ക്രോമസോമുകള്‍. ആയുസ്സ് കൂടുതല്‍, ശക്തമായ രോഗപ്രതിരോധ ശേഷി, ക്യാന്‍സറിന് എതിരെ മികച്ച പോരാട്ടം നടത്തും എന്നിവയ്ക്ക് പുറമെ സ്റ്റാമിനയും സ്ത്രീകള്‍ക്ക് തന്നെ കൂടുതല്‍.

എല്ലാ മനുഷ്യര്‍ക്കും രണ്ട് സെക്‌സ് ക്രോമസോമുകളാണുള്ളത്, അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഓരോന്ന് കിട്ടും. സ്ത്രീകള്‍ക്ക് രണ്ട് എക്‌സ് ക്രോമസോമും, പുരുഷന് ഒരു എക്‌സ്, ഒരു വൈ ക്രോമസോം വീതം ലഭിക്കും. എക്‌സ് ക്രോമസോമില്‍ ഏകദേശം 1000 ജീനുകളുണ്ട്. 70 എണ്ണമുള്ള വൈ ക്രോമസോം ഭൂരിഭാഗവും ബീജം തയ്യാറാക്കുന്നതില്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ എക്‌സ് ക്രോമസോം ആണ് ശക്തിയേറിയത്.

എക്‌സ് ക്രോമസോമിന്റെ ഗുണവും പെണ്ണിന്!

രണ്ട് എക്‌സ് ക്രോമസോമുള്ളതിനാല്‍ ഒരെണ്ണം പ്രവര്‍ത്തനം ചുരുക്കുമ്പോള്‍ അടുത്ത എക്‌സ് ക്രോമസോം പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുരുഷന് അത്തരമൊരു ഓപ്ഷനില്ല.

ആണുങ്ങള്‍ കൂടുതല്‍ പിറക്കുകയും, പെണ്‍കുട്ടികള്‍ കുറച്ച് ജനിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ശക്തിയേറിയ ആണിന്റെ ബീജമാണെന്ന ഒരു ധാരണയുണ്ട്, അത് തെറ്റിദ്ധാരണയാണ്. ഒരു പെണ്‍കുട്ടിയെ സൃഷ്ടിക്കാന്‍ അമ്മയുടെ ശരീരത്തിന് ഏറെ അധ്വാനം ആവശ്യമുണ്ട്. ഒരു എക്‌സ് ക്രോമസോമിനെ നിശബ്ദമാക്കി വേണം പെണ്‍കുഞ്ഞിനെ സൃഷ്ടിക്കാന്‍, ഇത് ഏറെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്.

ഈ ബുദ്ധിമുട്ട് കൊണ്ട് തന്നെ ഗര്‍ഭകാലത്ത് മരിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുഞ്ഞാകും. ക്ഷയരോഗം, എഡിഎച്ച്ഡി, ഓട്ടിസം, പഠനവൈകല്യങ്ങള്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളും ആണ്‍കുട്ടികളിലാണ് ഗവേഷകര്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഇതിന് കാരണം എക്‌സ് ക്രോമസോം ഒരെണ്ണം മാത്രം ഉള്ളെന്നതാണ്. എന്നാല്‍ ജനിതകമായി കൈവന്ന ഈ ഗുണം ചില ഘട്ടങ്ങളില്‍ അമിതമായി പ്രതികരിച്ച് രോഗങ്ങളെന്ന് കരുതി ശരീരത്തെ അക്രമിക്കാറുണ്ട്.

എന്നിരുന്നാലും ആണുങ്ങളേക്കാള്‍ കരുത്തര്‍ സ്ത്രീകള്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ടെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.