മാസ്‌ക് ധരിക്കാതെ പോസ്റ്റ്ഓഫീസിലെത്തിയ യുവതിക്ക് സേവനം നിഷേധിച്ചു; അടിവസ്ത്രം ഊരി മുഖത്തിട്ട് പരിഹാരം; വീഡിയോ

Bizarre! Woman puts knickers as face mask in post office

0
304

ലോകം ലോക്ക്ഡൗണിലാണ്. കൊറോണാവൈറസിനെ പേടിച്ച് നടപ്പായത് കാരണം മാസ്‌കും, കൈകഴുകലും അനിവാര്യമായ ശീലമായി മാറിയിരിക്കുന്നു. ചിലരെങ്കിലും ഇത് അനുസരിക്കാതെ നടപ്പുമുണ്ട്. പക്ഷെ ഉക്രെയിനിലെ പോസ്റ്റ് ഓഫീസില്‍ ഇത്തരത്തില്‍ മാസ്‌ക് ധരിക്കാതെ എത്തിയ യുവതിക്ക് അധികൃതര്‍ സേവനം നിഷേധിച്ചു.

വീട്ടില്‍ പോയി മാസ്‌ക് ധരിച്ച് തിരികെ വരാനൊന്നും മിനക്കെടാതെ ആ യുവതി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടു. താന്‍ ധരിച്ചിരുന്ന അടിവസ്ത്രം നിന്നിടത്ത് നിന്ന് തന്നെ ഊരി മുഖത്തണിഞ്ഞാണ് യുവതി പ്രതികരിച്ചത്. ഉക്രെയിനിലെ നോവാ പോഷ്ടാ പോസ്റ്റ് ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്.

പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ വാങ്ങാനെത്തിയ സ്ത്രീ മുഖത്ത് മാസ്‌ക് വെയ്ക്കാതെയാണ് അകത്തെത്തിയത്. ഇത് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നതാണ്. നിയമം പാലിക്കാന്‍ ഒരു ജീവനക്കാരന്‍ പറഞ്ഞതോടെ കൂടുതലൊന്നും ചിന്തിക്കാതെ തന്റെ ജീന്‍സ് മാറ്റിയ ശേഷം അടിവസ്ത്രം ഊരി മുഖത്ത് അണിയുകയായിരുന്നു.

മാസ്‌ക് ഇല്ലെന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടതോടെ ജീവനക്കാര്‍ യുവതിക്ക് പാഴ്‌സല്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.