ലൈംഗികബന്ധം ചിലര്‍ക്ക് വേദനാജനകമായ കാര്യമാണ്. അത് മാനസികവും, ശാരീരികവുമാകാം. ലൈംഗികബന്ധത്തില്‍ കടുത്ത വേദനയില്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഭര്‍ത്താവുമായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി ബന്ധം ചുരുക്കുകയാണ് ഈ സ്ത്രീ. ഡെലാവെയര്‍ നെവാര്‍ക്ക് സ്വദേശിനിയായ 35-കാരി നതാലി ബ്രിക്കറിനാണ് ഈ ദുരവസ്ഥ.
തുടര്‍ച്ചയായുള്ള ജെനീറ്റല്‍ എറൗസല്‍ ഡിസോര്‍ഡറാണ് നതാലിയെ ബാധിച്ചിരിക്കുന്നത്. ഓരോ തവണയും ഉത്തേജനം ഉണ്ടാകുമ്പോള്‍ ഇവരുടെ വസ്തിപ്രദേശത്ത് കടുത്ത വേദനയാണ് നേരിടുക. വസ്തിപ്രദേശത്തെ മസിലുകളില്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് നാല് ദിവസം വരെ നീളും. ഈ സമയത്ത് കിടക്ക വിട്ടിറങ്ങാന്‍ പോലും സാധിക്കില്ല.
ഇതുമൂലം ഭര്‍ത്താവിനൊപ്പമുള്ള ലൈംഗികബന്ധം പോലും ഉപേക്ഷിച്ച അവസ്ഥയിലാണ് നതാലി. ദിവസേന ജനനേന്ദ്രിയ ഉത്തേജനം ഉണ്ടാവുകയും സ്വകാര്യഭാഗങ്ങളില്‍ കടുത്ത വേദനയും നേരിടും. പങ്കാളിയായ റോബര്‍ട്ടിനൊപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലും വിവാഹബന്ധത്തെ ബാധിക്കുമെന്ന് ഭയന്നാണ്.
2002-ല്‍ ഒരു കാര്‍ അപകടത്തില്‍ പ്യുഡെന്റല് ധമനിക്ക് പരുക്കേറ്റിരുന്നു. ഇതാണ് ഈ അലസ്ഥ സമ്മാനിച്ചതെന്നാണ് നതാലി കരുതുന്നത്. നതാലിയുടെ അവസ്ഥകള്‍ അറിഞ്ഞാണ് ഭര്‍ത്താവ് റോബര്‍ട്ട് ഇവരെ വിവാഹം കഴിച്ചത്. ഐവിഎഫ് വഴി കുട്ടികള്‍ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.