സ്വന്തം സഹോദരിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു; എത്ര നല്ല സോദരീസ്‌നേഹം!!!

0
362

സ്വന്തം സഹോദി കുളിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി 25-കാരി കാമുകന് അയച്ചുനല്‍കി. ഇയാള്‍ ഇത് തന്റെ ബന്ധുക്കള്‍ക്ക് കൂടി അയച്ച് നല്‍കിയതോടെ സംഭവം കേസായി, സഹോദരി അറസ്റ്റിലുമായി. കാമുകന്‍ ഈ തക്കം നോക്കി മുങ്ങുകയും ചെയ്തു.

മുംബൈയിലാണ് നാടകീയ സംഭവങ്ങള്‍. ബൈക്കുളയില്‍ നിന്നുള്ള വിവാഹിതനുമായി സ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധത്തെ അമ്മ എതിര്‍ക്കുകയും ചെയ്തു.

നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കവെ കാമുകന്റെ ഭാര്യയുമായി യുവതി ഏറ്റുമുട്ടി. ഇതില്‍ ഇടപെട്ട കാമുകനും തല്ല് കിട്ടി. ഇതോടെയാണ് പൊതുസ്ഥലത്ത് വെച്ചുണ്ടായ നാണക്കേടിന് പകരം വീട്ടാന്‍ ഇയാള്‍ തയ്യാറായത്.

തന്നെ വിവാഹം ചെയ്യണമെങ്കില്‍ സഹോദരിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാന്‍ പ്രതി കാമുകിയോട് ആവശ്യപ്പെട്ടു. ഇതോടെ മുന്‍പിന്‍ നോക്കാതെ സഹോദരി കുളിമുറിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി അയച്ചുകൊടുത്തു.

കാമുകന്‍ പരാതിക്കാരുടെ ബന്ധുക്കള്‍ക്ക് ഉല്‍പ്പെടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്തു. വിവരം അറിഞ്ഞ യുവതി സഹോദരിക്കും, കാമുകനും എതിരെ പോലീസിനെ സമീപിച്ചതോടെയാണ് അറസ്റ്റ്.