8 അടി നീളമുള്ള പെരുമ്പാമ്പ് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു; വീടിനകത്ത് കയറിയ പോലീസ് കണ്ടത് 140 പാമ്പുകളെ

0
215

8 അടി നീളമുള്ള പെരുമ്പാമ്പ് സ്ത്രീയുടെ മൃതദേഹത്തില്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍. പാമ്പുകള്‍ നിറഞ്ഞ വീട്ടിലെത്തിയ ഇവരെ പെരുമ്പാമ്പ് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇന്ത്യാനയിലെ ബാറ്റില്‍ ഗ്രൗണ്ടില്‍ നിന്നുള്ള വീട്ടിലാണ് പോലീസ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ മറ്റ് 140-ഓളം പാമ്പുകളെയും കണ്ടെത്തി. ബെന്റണ്‍ കൗണ്ടി ഷെരിഫ് ഡൊണാള്‍ഡ് ഇ മണ്‍സണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. അബോധാവസ്ഥയില്‍ 36-കാരി ലോറ ഹഴ്‌സ്റ്റിനെ കണ്ടെത്തിയപ്പോള്‍ കഴുത്തില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു.

പാമ്പിനെ നീക്കി രക്ഷിക്കാന്‍ നോക്കിയെങ്കിലും സമയം വൈകിയിരുന്നു. വീട്ടിലെ 20-ഓളം പാമ്പുകള്‍ ലോറയുടേതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. വീട് പാമ്പുകളെ വളര്‍ത്താനാണ് ഉപയോഗിച്ചിരുന്നത്, അതിനാല്‍ മനുഷ്യവാസം ഉണ്ടായിരുന്നില്ല.