നാല്‍പ്പതിലേറെ പാരാമിലിറ്ററി സൈനികരുടെ ജീവന് കവര്‍ന്ന പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് സെന്‍ഡ്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്. ‘പുല്‍വാമ അക്രമത്തില്‍ ജീവന് പൊലിഞ്ഞ ധീരസൈനികര്‍ക്ക് സല്യൂട്ട്. രക്തസാക്ഷികളായ ഞങ്ങളുടെ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നു. ഈ നീചമായ കൃത്യത്തിന് പകരം ചോദിക്കും’, സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു.