പുരുഷന്‍മാര്‍ വീട്ടിലെ ജോലി ചെയ്യാതിരിക്കാന്‍ കാരണം ഇതാണ്!

0
312

വീട്ടിലെ ജോലി ചെയ്യാന്‍ പുരുഷന്‍മാര്‍ അത്രയ്‌ക്കൊന്നും താല്‍പര്യപ്പെടാറില്ല. നിങ്ങളുടെ വീട്ടില്‍ തന്നെ വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ പുരുഷന്‍മാര്‍ എത്രത്തോളം തയ്യാറാകുമെന്ന് ചിന്തിച്ച് നോക്കൂ. ചുറ്റുപാടും വൃത്തികേടായി കിടന്നാലും പുരുഷന്‍ ഇതൊന്നും പരിഗണിക്കില്ല. മറുഭാഗത്ത് സ്ത്രീകള്‍ വൃത്തിയാക്കല്‍ ജോലി ഏറ്റെടുക്കുകയും ചെയ്യും.

ചുറ്റുപാടും വൃത്തികേടായി കിടന്നാല്‍ പുരുഷവര്‍ഗ്ഗം ഇതില്‍ ബോധവാന്‍മാരാകുന്നില്ലെന്നാണ് പഴയകാലം മുതലുള്ള ചിന്ത. വീട്ടിലെ ജോലി സ്ത്രീകളുടേതാണെന്നാണ് ആചരിച്ച് വരുന്ന വിശ്വാസം. എന്നാല്‍ ഇതേക്കുറിച്ച് പഠനം നടത്തിയ ലൈവ്‌സയന്‍സ്.കോം മറിച്ചൊരു കാര്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.

ചുറ്റുപരിസരത്തെ മോശം അവസ്ഥ പുരുഷനും കാണുന്നുണ്ടെന്ന് പഠനം പറയുന്നു. എന്നിട്ടും സ്ത്രീകളെ പോലെ ഇവര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതിന് കാരണം എന്താണ്? സാമൂഹിക വ്യവസ്ഥിതിയാണ് ഇതില്‍ പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. പുരുഷന്‍ ഇൗ ജോലി ചെയ്യില്ലെന്നും, സ്ത്രീ വൃത്തിയാക്കല്‍ ജോലി ഏറ്റെടുക്കണമെന്നുമുള്ള ധാരണയാണ് ഇതില്‍ പ്രധാനം.

പുരുഷവര്‍ഗ്ഗം മടിയന്‍മാരായതിനാല്‍ വീട്ടുജോലി ഇവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അതായത് സമൂഹം കല്‍പ്പിച്ചുവെച്ച നിലപാട് ആവര്‍ത്തിക്കാനുള്ള ശ്രമം മാത്രമാണ് ഇതിന് പിന്നിലെന്ന് അര്‍ത്ഥം.