വനിതാ ദിനവും, ഇതുമായി ബന്ധപ്പെട്ട പല ദിനാഘോഷങ്ങളെ കുറിച്ചും നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്ക്ക് വേണ്ടി ഒരു ദിനമില്ലെന്ന് പുരുഷ കേസരികള്‍ പലപ്പോഴും പറയാറുള്ളത്. ഈ പരാതിക്കാര്‍ അറിയണം അന്താരാഷ്ട്ര പുരുഷ ദിനം എന്നൊന്നുണ്ട്.
പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്ന പുരുഷന്മാരെ അവതരിപ്പിക്കാനും, ആഗോളതലത്തില്‍ പുരുഷന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്താനുമാണ് അന്താരാഷ്ട്ര പുരുഷ ദിനം നവംബര്‍ 19ന് ആഘോഷിക്കുന്നത്.
45 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്ക്കിടയില് ആത്മഹത്യയാണ് പ്രധാന മരണകാരണം. മാനസിക ആരോഗ്യം സംബന്ധിച്ച് പുരുഷന്മാരെ തുറന്ന് സംസാരിക്കാന്‍ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ട്രിനിനാഡ് & ടുബാഗോയിലെ ഡോക്ടര്‍ ജെറോം ടീല്ക്സിംഗാണ് പുരുഷന്മാരുടെ ദിനത്തിന് പുനരാരംഭം കുറിച്ചത്.
പുരുഷ ദിനത്തെക്കുറിച്ച് അറിയാതെ വനിതാ ദിനാചരണത്തെ എതിര്‍ക്കുന്നവരുണ്ട്. മാനസിക ആരോഗ്യത്തിന് പുറമെ അപകടകരമായ ആണത്തം, പുരുഷ ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങളും പുരുഷദിനം ചര്‍ച്ച ചെയ്യുന്നു. പുരുഷനും, ആണ്‍കുട്ടികള്‍ക്കും മാറ്റം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രചരണം.