‘പുഴു സദ്യ’ തയ്യാര്‍; ചിലന്തിയും, തേരട്ടയും, തേളും വരെ പ്ലേറ്റിലെത്തും; ലോക്ക്ഡൗണ്‍ കഴിഞ്ഞ് ചൈനീസ് ഫുഡ് സ്ട്രീറ്റ് തുറന്നു

Spiders to silkworm, which is your favourite

0
317

നല്ല വറുത്ത പുഴുക്കള്‍. അല്ലെങ്കില്‍ പഴുതാരയെ ശാപ്പിടാം. ഇനി ഇതൊന്നും പോരെങ്കില്‍ തേളുകളെ തിന്നാം. 70 ദിവസത്തെ കൊറോണാവൈറസ് ഇടവേള കഴിഞ്ഞ് ഈ വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കുന്ന ചൈനീസ് ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു.

ചൈനയിലെ നാന്നിംഗിലാണ് ഈ ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പല വിഭവങ്ങളും വിളമ്പുമെങ്കിലും ‘പുഴു സദ്യയാണ്’ ഇവിടുത്തെ സവിശേഷത. ചിലന്തികള്‍ മുതല്‍ പട്ടുനൂല്‍ പുഴു വരെ ഇവിടെ റെഡി. കൊറോണ മഹാമാരി പടര്‍ന്നതോടെയാണ് ഗുവാംഗ്‌സി പ്രവിശ്യാ തലസ്ഥാനത്തെ ഈ പുഴുത്തീറ്റ പരിപാടിയ്ക്ക് ഷട്ടര്‍ വീണത്.

രാജ്യത്തെ ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ താഴ്ന്നതോടെയാണ് ഫുഡ് സ്ട്രീറ്റ് വീണ്ടും സജീവമായത്. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണവും ഈ വിപണിയാണ്. ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കുന്ന ഫുഡ് സ്ട്രീറ്റിലേക്ക് പരമാവധി 3000 പേര്‍ക്കാണ് ഇനി പ്രവേശനം അനുവദിക്കുക.

വൈറസ് പടരുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധന. കൂടാതെ സ്റ്റാളുകളും, റെസ്റ്റൊറന്റുകളും ഇടവിട്ടുള്ള ആഴ്ചകളില്‍ തുറന്നാണ് സാമൂഹിക അകലം ഉറപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ ആരോഗ്യമുള്ളവരാണെന്ന് ഉറപ്പിക്കാന്‍ ഔദ്യോഗിക ഹെല്‍ത്ത് ആപ്പ് ഉപയോഗിക്കണം. കൂടാതെ തെരുവിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശരീരതാപവും പരിശോധിക്കും.