അടുത്ത പ്രധാനമന്ത്രി ആര്? ഉത്തരം ബുദ്ധിമുട്ടെന്ന് യോഗാ ഗുരു ബാബാ രാംദേവ്

0
289
PM Modi with Baba ramdev

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരിനെ കണ്ടെത്താനുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. ഒരു വശത്ത് ബിജെപിയും മറുവശത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യവും രൂപപ്പെടുമ്പോള്‍ ആര് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് തന്നെയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരാകും അടുത്ത പ്രധാനമന്ത്രിയെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് രാംദേവ് വ്യക്തമാക്കി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യില്ലെന്നാണ് 53-കാരനായ യോഗാ ഗുരുവിന്റെ നിലപാട്. ‘ഞങ്ങള്‍ രാഷ്ട്രീയ, മത അജണ്ടയില്ല. ഞങ്ങളുടെ ലക്ഷ്യം ആത്മീയമായ ഇന്ത്യയും, ലോകവുമാണ്. അല്ലാതെ ഹിന്ദു ഇന്ത്യയും, വര്‍ഗ്ഗീയ ഇന്ത്യയുമല്ല’, രാംദേവ് കൂട്ടിച്ചേര്‍ത്തു.

ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് രാംദേവിന്റെ ഈ വാക്കുകള്‍. ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സുഖകരമായി വിജയിച്ച് കയറിയപ്പോള്‍ രാജസ്ഥാനില്‍ ഏറെക്കുറെ മികച്ച വിജയം നേടി. മധ്യപ്രദേശില്‍ ഒരു തൂക്കുസഭ തുടങ്ങാനും കോണ്‍ഗ്രസിന് സാധിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപിയിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് രാംദേവ് വ്യക്തമാക്കി.