കുമ്പളങ്ങി നൈറ്റ്സ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി തീയേറ്ററുകളില്‍ മുന്നേറുകയാണ്. പ്രേക്ഷക പ്രശംസ, നിരുപക പ്രശംസ എന്നിങ്ങനെ സകലമാന ഭാഗത്ത് നിന്നും പ്രശംസ കൂമ്പാരമായി കുമിഞ്ഞ് കൂടുന്നതിനിടെ അണിയറക്കാര്‍ കുമ്പളങ്ങി നൈറ്റ്സ് സെറ്റില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ്.
പാണ്ഡവാസ്, ഇളന്തലക്കൂട്ടം എന്നിവര്‍ സെറ്റില്‍ പടക്കളം ആലപിക്കുന്ന ദൃശ്യങ്ങളാണ് ഭാവന സ്റ്റുഡിയോസ് യുട്യൂബില്‍ പങ്കുവെച്ചത്. കേട്ടപാതി കേള്‍ക്കാത്തപാതി ജനങ്ങളെല്ലാം ഈ പാട്ടിന് പിന്നാലെയാണ്. കുമ്പളങ്ങിയില്‍ ഒരു നട്ടപ്പാതിരയ്ക്ക് സംഭവിച്ചത് എന്ന ആമുഖത്തോടെയാണ് പടക്കളം അവതരിപ്പിച്ചിരിക്കുന്നത്.