കണ്ണുകള്‍ ഹൃദയത്തിലേക്ക് വാതില്‍ തുറക്കും എന്ന് പറയുന്നത് വെറുതെയല്ല. മനസ്സില്‍ എന്തെല്ലാം ഒളിപ്പിച്ച് വെച്ചാലും കണ്ണുകളില്‍ അത് പ്രതിഫലിക്കും. സംസാരിക്കുന്നതും, ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളുടെയും യാഥാര്‍ത്ഥ്യം കണ്ണില്‍ കാണാം.
കണ്ണുകള്‍ ശ്രദ്ധിച്ചാല്‍ ഒരാളുടെ വ്യക്തിത്വം അറിയാമെന്ന് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. അവരുടെ പഠനത്തില്‍ തെളിഞ്ഞ വിഷയങ്ങള്‍ ഇങ്ങനെയാണ്:
ഇരുണ്ട ബ്രൗണ്‍/കറുപ്പ് നിറമാണ് കണ്ണുകള്‍ക്കെങ്കില്‍ നിങ്ങളെ ഒരു നേതാവിനെ പോലെയാണ് ചുറ്റുമുള്ളവര്‍ കാണുന്നതെന്ന് അറിഞ്ഞോളൂ. ദുരൂഹവും, ആത്മവിശ്വാസവും, അന്തര്ജ്ഞാനവുമുള്ളവരാണ്. മദ്യപാനം കുറവും, വിശ്വസിക്കാവുന്നവരും, ആശ്രയിക്കാവുന്നവരുമാണ്. അധ്വാനിക്കാന്‍ മടിയില്ലാത്ത നിങ്ങള്‍ പ്രായോഗികബുദ്ധിയുള്ളവരാണ്. തീക്ഷണതയുള്ള, ശുഭാപ്തി വിശ്വാസത്തെ ഒപ്പം കൂട്ടിയിട്ടുണ്ട്. അതേസമയം സുഹൃത്തുക്കളെ സൃഷ്ടിക്കാനും, പ്രണയത്തില്‍ അകപ്പെടാനും താല്പര്യപ്പെടുന്നില്ല.
ഇടത്തരം/ചെറിയ ബ്രൗണ്‍ കണ്ണുകാര് തമാശകളെ സ്നേഹിക്കുന്ന, കാര്യങ്ങള്‍ എല്ലാം കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന മനസ്സുള്ളവരാണ്. സ്വതന്ത്രരും, വിനയമുള്ളവരും, പുതിയ സുഹൃത്തുക്കളെ നേടാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. വലിയ സംഭവങ്ങളൊന്നും വേണമെന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും റെഡിയാണ്. നിശ്ചയദാര്‍ഢ്യവും, ആത്മവിശ്വാസവും ഉണ്ടെങ്കിലും സ്വയം പ്രകടിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്കൊരു നല്ല പ്രണയിതാവും, പങ്കാളിയും ആകാനും സാധിക്കും. പ്രണയവും, പ്രിയപ്പെട്ടവരും വന്നാല്‍ ബാക്കിയെല്ലാം പിന്നോട്ടാകും.
ബ്രൗണും, തവിട്ടുനിറവും ചേര്‍ന്ന മങ്ങിയ നിറമുള്ള കണ്ണുകളാണെങ്കില്‍ നിങ്ങള്‍ വിശിഷ്ടമായ ആളുകളാണ്. പോസിറ്റീവാണെന്നതിന് പുറമെ സാഹസങ്ങളെ പ്രണയിക്കുന്നു. അവസ്ഥകളോട് എളുപ്പം താതാത്മ്യം പ്രാപിക്കും. ഒരേ രീതിയില്‍ വിരസതയും നേരിടും. പുതുമകളെ ഇഷ്ടപ്പെടുന്നതിനാല് ദുരൂഹതയും ഇവര്‍ക്കുണ്ട്. ചെറിയ വിഷയങ്ങളില്‍ പെട്ടെന്ന് ചൊടിക്കുന്നതും, ഇവരുടെ ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കാനും ബുദ്ധിമുട്ടാണ്.
തവിട്ടുനിറത്തിലാണ് കണ്ണുകളെങ്കില്‍ നിങ്ങള്‍ മാന്യനും, ബുദ്ധിമാനുമാണ്. ചുമ്മാതങ്ങ് ഒന്നും സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, അത് ജോലി ആയാലും, പ്രണയം ആയാലും സംഗതി സീരിയസാണ്. ഇരുണ്ട തവിട്ട് നിറമാണെങ്കില്‍ ആളെ നോക്കി സ്വഭാവം കാണിക്കുന്ന ആളാണ് നിങ്ങള്‍. ഇളം തവിട്ട് നിറമാണെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പാടുപെടും. ഇരുണ്ട തവിട്ട് നിറമുള്ളവരെ വിശ്വസിക്കാന്‍ പാടാണെങ്കില്‍ ഇളം തവിട്ട് നിറമാണെങ്കില്‍ സീരിയസാകുന്നത് പാരയാകും.
നീല നിറം കലര്‍ന്ന ബ്രൗണ്‍ നിറമാണ് കണ്ണുകള്‍ക്കെങ്കില്‍ ശക്തിയും, ജാഗ്രതയുമുള്ളവരാണ്. ബുദ്ധികൂര്‍മ്മതയും, ജിജ്ഞാസയും, ജീവിതം ഏറെ താല്പര്യപൂര്വ്വം കാണുകയും ചെയ്യും. ഊര്‍ജ്ജസ്വലമായ പെരുമാറ്റം മറ്റുള്ളവരെ ആകര്‍ഷിക്കുമെങ്കിലും നിങ്ങള്‍ക്ക് പെട്ടെന്ന് അസൂയ പിടിപെടും.
നീലനിറമുള്ള കണ്ണുകളെങ്കില്‍ മനസ്സ് ശക്തമാണ്, പക്ഷെ ആളുകള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. കൂടുതലായി സ്വയം വെളിപ്പെടുത്താതെ, സമാധാനമായി, ദയയും, യുവത്വവും ശ്രദ്ധിച്ച് ജീവിക്കും. ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് സാധ്യതയുള്ള നിങ്ങള്‍ക്ക് ശ്രദ്ധയും കൂടുതലാകും.