ഗര്‍ഭിണി ആകുമ്പോള്‍ ചിലര്‍ക്ക് ചെറിയ വയറും, മറ്റ് ചിലര്‍ക്ക് വലിയ വയറുമാകും രൂപപ്പെടുക. പ്രസവത്തിന് ശേഷം ഇത് മാറ്റാന്‍ സ്ത്രീകള്‍ പെടാപ്പാട് പെടാറുമുണ്ട്. എന്നാല്‍ വലിയ വയറിന്റെ പേരില്‍ ഓണ്‍ലൈന്‍ അതിക്രൂരമായ ട്രോളുകള്‍ക്ക് വിധേയയായ 30-കാരി എലിഷ ബേക്സ് മാസങ്ങള്‍ കൊണ്ട് ഭാരം കുറച്ചാണ് ട്രോളന്മാര്ക്ക് മറുപടി നല്‍കിയത്.
മെല്‍ബണ്‍ സ്വദേശിയായ എലിഷ ജനുവരി 28-നാണ് സിസേറിയനിലൂടെ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഏതാനും മാസങ്ങള്‍ നീണ്ട ശ്രദ്ധയാര്‍ന്ന ഭക്ഷ്യപദ്ധതി വഴി 26 കിലോ കുറച്ചെന്നാണ് ഈ യുവതി വ്യക്തമാക്കുന്നത്.
മമ്മി ബ്ലോഗറായ എലിഷ ഇന്‍സ്റ്റാഗ്രാമില്‍ എട്ട് മാസത്തിനിടയിലെ ആ വ്യത്യാസം കാണിക്കുന്ന ചിത്രവും പങ്കുവെച്ചു. ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ 80/20 നിയമമാണ് യുവതി പാലിച്ചത്. 80 ശതമാനം പോഷകങ്ങള്‍ നല്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ 20 കതമാനം ഇഷ്ടമുള്ള ചോക്ലേറ്റ്, ഐസ്ക്രീം, പിസ പോലുള്ളവയും കഴിച്ചു.
കുട്ടികള്‍ എത്തുന്നതോടെ ലോകം മാറുമെങ്കിലും സ്വയം ശ്രദ്ധിക്കുന്ന ഒരു അവസ്ഥ വരും. അപ്പോള്‍ സ്വയം കുറച്ച് സമയം ചെലവഴിച്ചാല്‍ നിങ്ങള്‍ നിങ്ങളായി മാറും, എലിഷ ഓര്‍മ്മിപ്പിച്ചു.