നഷ്ടം സഹിക്കാന്‍ വയ്യേ; വോഡാഫോണ്‍ ഏത് നിമിഷവും ഇന്ത്യ വിടും?

0
268

ടെലികോം മേഖലയില്‍ നിലനില്‍ക്കുന്ന കനത്ത സാമ്പത്തിക സമ്മര്‍ദത്തിന് ഒടുവില്‍ ഇന്ത്യയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങി വോഡാഫോണ്‍. എപ്പോള്‍ വേണമെങ്കിലും കമ്പനി ഇന്ത്യ വിടാമെന്നതാണ് അവസ്ഥയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തന നഷ്ടവും, വിപണി വിപുലീകരണം സാധ്യമാകാതെയും വന്നതോടെയാണ് വോഡാഫോണ്‍ ഐഡിയ ബാലന്‍സ് ഷീറ്റില്‍ ലാഭത്തിന്റെ താളം കുറഞ്ഞത്. ഇതോടെ പുതിയ ഫണ്ട് കണ്ടെത്തല്‍ അവസരങ്ങളും തടസ്സപ്പെടുകയാണ്.

ഇതിനെല്ലാം പുറമെയാണ് ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വോഡാഫോണിനെ കൈവിടുന്നത്. വോഡാഫോണ്‍ ഇന്ത്യയും, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഐഡിയയുമായി കൈകോര്‍ത്തത് മുതല്‍ കമ്പനിയുടെ ഷെയറുകളും വന്‍തോതില്‍ താഴേക്ക് പതിക്കുകയാണ്.