അനുഷ്ക ശര്‍മ്മയും, വിരാട് കോലിയും തങ്ങള്‍ക്ക് പിറന്ന മകളുടെ പേര് വെളിപ്പെടുത്തി. വമിക എന്നാണ് താരപുത്രിക്ക് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുഷ്ക പങ്കുവെച്ചു.
അമ്മയായി മാറിയ അനുഭവവും, ജീവിതം പുതിയ തലത്തിലേക്ക് ഉയര്‍ന്നതിനെ കുറിച്ചും അനുഷ്ക ഫേസ്ബുക്കില്‍ കുറിച്ചു.
‘സ്നേഹവും, സാന്നിധ്യവും, നന്ദിയും നിറഞ്ഞ ഒരു ജീവിതം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. പക്ഷെ ഈ ചെറിയ കുഞ്ഞ്, വമിക അത് പുതിയ തലത്തിലേക്ക് ഉയര്‍ത്തി. കരച്ചില്, ചിരി, ആശങ്ക, സമാധാനം, വികാരങ്ങള്‍ മിനിറ്റ് വെച്ച് മാറിമറിയും. ഉറക്കം വഴുതിമാറുകയാണ്, പക്ഷെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും ആശംസകള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും, നന്ദി’, അനുഷ്ക കുറിച്ചു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ജനുവരി 11നാണ് അനുഷ്ക, വിരാട് ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്. ക്വാറന്റൈന് കാലത്ത് ഗര്‍ഭം ധരിച്ച്, 2020 ഡിസംബറിന് ശേഷം ജനിച്ച കുഞ്ഞായതിനാല്‍ ‘കൊവിഡ് കുഞ്ഞ്’ അഥവാ ‘കൊറോണിയലാണ്’ വമിക!