ലേഡി ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ തിരിച്ചുവരുന്നു; വിജയശാന്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

0
374

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലേഡി ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ വിജയശാന്തി സിനിമയില്‍ തിരിച്ചെത്തുന്നു. താരത്തിന്റെ പുതിയ ചിത്രമായ സറിലേരു നീകെവരുവിന്റെ ഫസ്റ്റ് ലുക്കില്‍ വിജയശാന്തി കഥാപാത്രത്തെയാണ് അണിയറക്കാര്‍ അവതരിപ്പിക്കുന്നത്.

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാരതി എന്നുപേരുള്ള പ്രൊഫസറുടെ റോളാണ് വിജയശാന്തി കൈകാര്യം ചെയ്യുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

‘ലേഡി അമിതാഭ് വിജയശാന്തിയുടെ തിരിച്ചുവരവ് ചിത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ കഥാപാത്രത്തിന് വിജയശാന്തി അല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ല’, നിര്‍മ്മാതാവ് അനില്‍ സുങ്കാര ട്വീറ്റ് ചെയ്തു.

രാഷ്മിക മന്ദാന, പ്രകാശ് രാജ്, രാജേന്ദ്ര പ്രസാദ്, രോഹിണി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.