താങ്ക് യൂ തങ്കമേ; നയന്‍സിന് പ്രണയാര്‍ദ്രമായ സന്ദേശത്തില്‍ നന്ദി പറഞ്ഞ് വിഘ്‌നേഷ്

0
266

വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍ സംവിധായകനില്‍ നിന്നും നിര്‍മ്മാതാവിലേക്കുള്ള യാത്രയിലാണ്. പ്രിയതമയായ നയന്‍താര അഭിനയിക്കുന്ന നെട്രിക്കാരനിലൂടെയാണ് വിഘ്‌നേഷ് നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നത്.

സിമ്പു പ്രധാന വേഷത്തിലെത്തിയ ‘പോടാ, പോടി’ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവന്‍ സംവിധായകനായി മാറിയത്. വിജയ് സേതുപതിയും, നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ‘നാനും റൗഡിതാന്‍’ എന്ന ചിത്രമാണ് വിഘ്‌നേഷിനെ ഹിറ്റ് ഡയറക്ടറാക്കി മാറ്റിയത്.

2015 ഒക്ടോബര്‍ 21ന് റിലീസ് ചെയ്ത ചിത്രം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നയന്‍താരയ്ക്ക് പ്രണയാര്‍ദ്രമായ സന്ദേശം കുറിച്ചാണ് ആഘോഷമാക്കിയത്. നാനും റൗഡി താന്‍ 4 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിഘ്‌നേഷ് കുറിച്ചത് ഇങ്ങനെ-

‘താങ്ക് യൂ തങ്കമേ! നിന്നെ കണ്ടുമുട്ടിയ ശേഷം ജീവിതം സുന്ദര നിമിഷങ്ങളാല്‍ അനുഗ്രഹീതമാണ്. ഈ സിനിമ ചെയ്യാന്‍ തയ്യാറായതിന്, അതുവഴി നല്ലൊരു ജീവിതം തന്നതിന് നന്ദി. ഈ ദിവസത്തിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ, ഇതുപോലെ അകത്തും പുറത്തും സുന്ദരമായ വ്യക്തിയായി തുടരട്ടെ, എക്കാലവും, ഒരുപാട് സ്‌നേഹം’, വിഘ്‌നേഷ് കുറിച്ചു.