ജിഗര്‍തണ്ട തെലുങ്കിലെത്തി; ജറാ ജറാ പാട്ടും, ഡിംപിള്‍ ഹയാത്തിയുടെ നൃത്തവും സൂപ്പര്‍ഹിറ്റ്

0
390

തമിഴില്‍ നിന്നും ജിഗര്‍തണ്ട തെലുങ്കില്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ഹരീഷ് ശങ്കറാണ് സംവിധായകന്‍. വരുണ്‍ തേജ് ആദ്യമായി നെഗറ്റീവ് കഥാപാത്രമായി മാറുന്ന ഈ ചിത്രത്തിന് വാല്‍മീകി എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ സിംഗിള്‍ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതോടെ യുട്യൂബില്‍ വമ്പന്‍ ഹിറ്റായി കഴിഞ്ഞു. ‘ജറാ, ജറാ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ വരുണ്‍ തേജിനും, അഥര്‍വാ മുരളിക്കും പുറമെ ഡിംപിള്‍ ഹയാത്തിയാണ് നൃത്തരംഗത്തുള്ളത്.

സംവിധായകന്‍ ട്വിറ്ററിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. മിക്കി ജെ മെയെര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ ഭാസ്‌കര്‍ബട്‌ല രവികുമാര്‍ എഴുതിയിരിക്കുന്നു. അനുരാഗ് കുല്‍കര്‍ണിയും, ഉമാ നേഹയുമാണ് ഗാനം ആലപിച്ചത്.