ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കഴുകി വൃത്തിയാക്കി വീണ്ടും വില്‍പ്പനയ്ക്ക്! ഞെട്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയ സംഘത്തെ റെയ്ഡില്‍ പൊക്കി

Unbelievable recycling! Used condoms seized

0
432

ഉപയോഗം കഴിഞ്ഞ ഗര്‍ഭനിരോധന ഉറകള്‍ റീസൈക്കിള്‍ ചെയ്ത് വില്‍പ്പനയ്ക്ക് എത്തിയ സംഘത്തെ പോലീസ് പൊക്കി. ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 324,000 ഗര്‍ഭനിരോധന ഉറകളാണ് വിയറ്റ്‌നാം പോലീസ് പിടിച്ചെടുത്തത്. റബ്ബര്‍ ഉപയോഗിച്ചുള്ള ഉത്പന്നം കഴുകി വൃത്തിയാക്കി പൂര്‍വ്വരൂപത്തിലാക്കാന്‍ കമ്പനിയില്‍ ജോലിക്കാരെ തന്നെ നിയോഗിച്ചിരുന്നു.

ഇത്തരത്തില്‍ വൃത്തിയാക്കി എത്തുന്ന ഉറകള്‍ വീണ്ടും പാക്ക് ചെയ്ത് പൊതുജനങ്ങള്‍ക്കായി വില്‍പ്പനയ്ക്ക് എത്തിക്കുന്നതായിരുന്നു രീതി. ആയിരക്കണക്കിന് ഇത്തരം ഉത്പന്നം സംശയിക്കാത്ത തരത്തില്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. വിയറ്റ്‌നാമിലെ സൗത്ത് മേഖലയിലുള്ള ബിന്‍ ഡുവോംഗ് പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലാണ് പ്രവര്‍ത്തനം നടന്നിരുന്നത്.

Confiscated used condoms

വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡിലാണ് ഈ കള്ളക്കളി പൊളിഞ്ഞത്. വെയര്‍ഹൗസ് ഉടമയായ 33-കാരി ഫാം തി താന്‍ ഗോക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ വ്യക്തിയില്‍ നിന്നാണ് ഗര്‍ഭനിരോധന ഉറകള്‍ ലഭിച്ചിരുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കോണ്ടം കഴുകി, ഉണക്കി, പൂര്‍വ്വരൂപത്തിലാക്കിയ പുതിയതെന്ന രീതിയിലാണ് ഇവര്‍ വിറ്റിരുന്നത്.

അപകടകരമായ മെഡിക്കല്‍ മാലിന്യമായതിനാല്‍ പിടിച്ചെടുത്ത തെളിവുകള്‍ ഉടന്‍ നശിപ്പിക്കും. ഇതുവരെ എത്രത്തോളം ഉത്പന്നം ഇവര്‍ വിറ്റഴിച്ചെന്ന് വ്യക്തമല്ല.