ടൊയോട്ട ഇത് എന്ത് ഉദ്ദേശിച്ചാണ്? ഇന്നോവ ക്രിസ്റ്റയുടെ വില വീണ്ടും കൂട്ടി

Toyota Innova price hiked; Is it still the favourite?

0
249

ടൊയോട്ടയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഇന്നോവ. ഈ വാഹനത്തിന്റെ പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ബിഎസ്-6 2020 വേര്‍ഷന്‍ ജനുവരിയില്‍ പുറത്തിറക്കുകയും ചെയ്തു. ആ സമയത്ത് തന്നെ 1.23 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് നല്‍കിയത്. ലോഞ്ചിന്റെ പ്രാരംഭ വില റദ്ദാക്കിയതോടെ ഇപ്പോള്‍ ക്രിസ്റ്റയ്ക്ക് വീണ്ടും വില വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോള്‍ വേരിയന്റില്‍ 44,000 രൂപ വരെ വര്‍ദ്ധനവാണ് നടത്തിയത്. ഡീസലില്‍ 61,000 രൂപ വരെയും വര്‍ദ്ധനവ് നല്‍കി. ലീഡര്‍ഷിപ്പ് എഡിഷന് 30,000 രൂപ കൂടി 21.51 ലക്ഷം (എക്‌സ്-ഷോറൂം) വര്‍ദ്ധിച്ചു. 2020 ജനുവരിയില്‍ ബിഎസ്6-ലേക്ക് മാറിയതോടെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകള്‍ക്കും നല്‍കിയിരുന്നു.

166പിഎസ് 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 150പിഎസ് 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ടൊയോട്ട ക്രിസ്റ്റ ബിഎസ്6 വേരിയന്റിലുള്ളത്. 24.95 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന കിയാ കാര്‍ണിവലിന് സമീപത്തേക്കാണ് പുതിയ വില വര്‍ദ്ധനവ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ കൊണ്ടെത്തിക്കുന്നത്. ഈ വിലയ്ക്ക് ഇന്നോവയോടുള്ള സ്‌നേഹം ആളുകള്‍ക്ക് തുടരുമോയെന്ന് കാത്തിരുന്ന് കാണണം.