കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണോ ? തെറ്റ് സംഭവിച്ചേക്കാം

0
346

കൂടുതല്‍ സമയം ജോലി ചെയ്ത് കൂടുതല്‍ ശമ്പളം നേടിക്കളയാം എന്ന് ചിന്തിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കമ്പനിയെ സഹായിക്കുകയല്ല മറിച്ച് ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നതെന്ന് പഠനം. ദീര്‍ഘമായ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ കൃത്യസമയ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരേക്കാള്‍ ഒന്‍പത് ശതമാനം കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നതായാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ദീര്‍ഘസമയം ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മാറുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ഗ്ലോബല്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ പെഗാസിസ്റ്റം ഐഎന്‍സി സര്‍വ്വെ പറയുന്നു. ഈ സമയത്ത് ജോലിക്കാര്‍ ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും അനാവശ്യമായി മാറുകയാണ്. ഡിജിറ്റല്‍ പരിപാടികളില്‍ ഏര്‍പ്പെട്ടാണ് പലരും ജോലിയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നത്.

മണിക്കൂറില്‍ പത്ത് തവണ ഇമെയില്‍ നോക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. ടെക് കമ്പനികള്‍ പലതും ഇത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് പല വഴികളിലേക്കും ജീവനക്കാര്‍ ഈ സമയത്ത് തിരിയുന്നതിനാല്‍ സമയം പാഴാകുകയാണ്. വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവരിലാണ് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായി കണക്കാക്കുന്നത്.

ബാക്ക് ഓഫീസ്, ഡാറ്റാ എന്‍ട്രി, കോണ്ടാക്ട് സെന്റര്‍ എന്നീ കമ്പനികളില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.