നഗ്നയായി അഭിനയിക്കുന്നത് നല്ല കാര്യം; ടൈറ്റാനിക് നായിക 43-ാം വയസ്സിലും പറയുന്നു!

Kate Winslet says nudity is good

0
341

ടൈറ്റാനിക്, ഒരു അനശ്വര പ്രണയ കാവ്യമായാണ് ജെയിംസ് കാമറൂണ്‍ ആ ചിത്രം ഒരുക്കിയത്. ലോകം മുഴുവന്‍ ജാക്കിന്റെയും, റോസിന്റെയും പ്രണയം കണ്ടുരസിച്ചു, കപ്പല്‍ മഞ്ഞില്‍ ഇടിച്ച് തകര്‍ന്നപ്പോള്‍ അവര്‍ക്കൊപ്പം സങ്കടപ്പെട്ടു. ഭാഷാതീതമായി സ്വീകരിക്കപ്പെട്ട ടൈറ്റാനിക്കില്‍ റോസായി എത്തിയ കെയ്റ്റ് വിന്‍സ്ലെറ്റിന്റെ നഗ്ന സീന്‍ ഏറെ ചര്‍ച്ചാ വിധേയവുമായി.

1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. അന്ന് 22 വയസ്സുണ്ടായിരുന്ന കെയ്റ്റിന്റെ നഗ്നചിത്രം വരയ്ക്കുന്ന ജാക്കിന്റെ സീനുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തന്റെ 43-ാം വയസ്സില്‍ കെയ്റ്റ് വീണ്ടും നഗ്നമായി അഭിനയിക്കുമ്പോഴാണ് വിവാദങ്ങള്‍ തലപൊക്കുന്നത്.

അമ്മോണൈറ്റ് എന്നുപേരിട്ട ചിത്രത്തിലാണ് കെയ്റ്റ് വീണ്ടും നഗ്നയാകുന്നത്. എന്നാല്‍ പുതിയ സിനിമയില്‍ ഒരു സ്ത്രീയെ പ്രണയിക്കുന്ന രംഗത്തിലാണ് ഈ ശരീരപ്രദര്‍ശനം എന്നതാണ് വിവാദത്തിന് കാരണം. വിവാദത്തിന് യാതൊരു കാര്യവുമില്ലെന്ന് കെയ്റ്റ് വിന്‍സ്ലെറ്റ് പ്രതികരിച്ചു. സാവോറിസ് റോനാനൊപ്പമുള്ള രംഗത്തങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ല.

ആണും, പെണ്ണുമുള്ള രംഗങ്ങള്‍ പ്രണയമായി കാണുമ്പോള്‍ സ്ത്രീയും, സ്ത്രീയും തമ്മിലുള്ള ബന്ധം എങ്ങിനെ വിവാദമാകുമെന്ന് അവര്‍ ചോദിക്കുന്നു. സ്വവര്‍ഗ്ഗ പ്രേമത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടെന്നാണ് കെയ്റ്റിന്റെ നിലപാട്. 43-ാം വയസ്സില്‍ ഈ സീനുകള്‍ വളരെ നന്നായി തോന്നി. ശരീരത്തിലെ പാടുകളും, മുറിവുകളുമായി, പ്രായമായിരിക്കുന്നു. 20 വര്‍ഷം മുന്‍പുള്ള ശരീരത്തില്‍ നിന്ന് ഏറെ വ്യത്യാസവും വന്നിട്ടുണ്ട്, കെയ്റ്റ് കൂട്ടിച്ചേര്‍ത്തു.