കൊറോണാവൈറസിന് എതിരായ പോരാട്ടത്തിന്റെ പേരില്‍ ബിവറേജുകള്‍ അടച്ചുപൂട്ടിയ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് നമ്മള്. ഈ സമയത്ത് കുടിയന്മാര്ക്ക് വേണ്ടി സംസാരിക്കാന്‍ അധികം പേരൊന്നും തയ്യാറുമല്ല. എന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശവുമായി വന്നിരിക്കുകയാണ് പഴയകാല സൂപ്പര്‍താരം ഋഷി കപൂര്‍.
ദിവസവും കുറച്ച് മണിക്കൂര്‍ നേരത്തേക്കെങ്കിലും മദ്യവില്‍പ്പന ശാലകള്‍ തുറന്നുവെയ്ക്കണമെന്നാണ് താരത്തിന്റെ അപേക്ഷ. ലോക്ക്ഡൗണ്‍ കാലത്ത് കുടിച്ച് ആഘോഷിക്കാനാണെന്ന് തെറ്റിദ്ധരിക്കേണ്ട, മറിച്ച് പോലീസ്, ഡോക്ടര്‍മാര്‍, പിന്നെ സാധാരണക്കാര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസത്തിന് ഇത് വിനിയോഗിക്കാമെന്നാണ് ഋഷി ചൂണ്ടിക്കാണിക്കുന്നത്.
‘ചിന്തിക്കണം. വൈകുന്നേരം കുറച്ച് സമയത്തേക്ക് മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തെറ്റിദ്ധരിക്കരുത്. ആളുകള്‍ വീടുകളില്‍ ചുറ്റും നടക്കുന്ന അവസ്ഥയുടെ വിഷാദം നേരിടകയാണ്. ഇതില്‍ നിന്നൊരു ആശ്വാസം വേണം. പിന്നെ സാധനം ബ്ലാക്കില്‍ വില്‍പ്പന നടക്കുന്നുണ്ട്’, ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.