ഭര്‍ത്താവ് മരിച്ച ഗാനരംഗം; ചിത്രീകരണം സെമിത്തേരിയില്‍; പാട്ടിനേക്കാള്‍ ‘തുണിയില്ലായ്മയുടെ’ പേരില്‍ ശ്രദ്ധിക്കപ്പെട്ട് കാര്‍ഡി ബി’യുടെ പുതിയ ഗാനം

0
409

പരമാവധി ശരീരപ്രദര്‍ശനം നടത്തി പാട്ടുകള്‍ ഹിറ്റാക്കുന്നതാണ് മിക്ക പാശ്ചാത്യ ഗായകരുടെയും രീതി. പാട്ട് അത്ര പോരാത്തത് കൊണ്ടാണോ ഈ രീതിയെന്ന് ചോദിച്ചാല്‍, അല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം എന്നേ പറയേണ്ടൂ.

അടുത്തിടെ ഹിന്ദി ഗാനം ആലപിച്ച് ഇന്ത്യന്‍ ട്വീറ്റന്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ച കാര്‍ഡി ബി തന്റെ പുതിയ സിംഗിളിലും ഈ പതിവിന് മാറ്റം വരുത്തിയിട്ടില്ല. ‘അപ്പ്’ എന്നുപേരിട്ട ഗാനത്തിന് പരമാവധി ശരീരപ്രദര്‍ശനം നടത്താന്‍ കാര്‍ഡി ബി ശ്രദ്ധിച്ചിട്ടുണ്ട്.

28-കാരിയായ ഗ്രാമി അവാര്‍ഡ് ജേതാവ് ഇക്കുറി പ്ലാസ്റ്റിക് സീ-ത്രൂ വസ്ത്രത്തില്‍ ഇനി ചിന്തിച്ചെടുക്കാന്‍ ഒന്നും ബാക്കിയില്ലാത്ത വിധത്തിലാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ധനികയായ ഒരു വിധവയായാണ് കഥാരംഗം ഉദ്ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും പറയുമ്പോഴും ഗാനരംഗങ്ങള്‍ ഇതിന് ഏത് വിധത്തിലാണ് അനുയോജ്യമാകുകയെന്ന് മൂക്കത്ത് വിരല്‍വെയ്ക്കാതെ ചോദിക്കാന്‍ കഴിയില്ല.