സൗത്ത് ഇന്ത്യയില്‍ നിന്നും കഥാമൂല്യം കാരണം പൊക്കിയ ടോപ്പ് 5 ബോളിവുഡ് ചിത്രങ്ങള്‍; നാലും മലയാളമാണേ!

0
247

ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന ഭാഷകള്‍ നിലനില്‍ക്കുന്നത് പോലെ തന്നെയാണ് സിനിമകളുടെയും കാര്യം. പ്രാദേശിക ഭാഷകളില്‍ ചലച്ചിത്ര വ്യവസായങ്ങളും നിലനില്‍ക്കുന്നു. പലപ്പോഴും ഒരു ഭാഷയിലുള്ള ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും, റീമേക്ക് ചെയ്യുകയും ചെയ്യാറുണ്ട്.

സൗത്ത് ഇന്ത്യയില്‍ നിന്നും കഥാമൂല്യം പരിഗണിച്ച് ബോളിവുഡിലേക്ക് പോയ അഞ്ച് സിനിമകള്‍ ഇവയാണ്:

  1. ഹേരാ ഫേരി– പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, സുനീല്‍ ഷെട്ടി, പരേഷ് റാവല്‍ തുടങ്ങിയവര്‍ പ്രധാന റോളിലെത്തിയ ചിത്രം മലയാളത്തിലെ റാംജിറാവു സ്പീക്കിംഗാണ് പകര്‍ത്തിയത്.
  2. ഭൂല്‍ ഭുലേയ– ഇതും മറ്റൊരു മലയാള ചിത്രത്തിന്റെ കഥയാണ് പുനരാവിഷ്‌കരിച്ചത്. മോഹല്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച 1993-ല്‍ ഇറങ്ങിയ മണിച്ചിത്രത്താഴാണ് ബോളിവുഡില്‍ ഭൂല്‍ ഭുലേയ ആയത്. ക്ലാസിക് ഗണത്തില്‍ വാഴ്ത്തപ്പെടുന്ന ചിത്രം ഹിന്ദിയില്‍ എത്തിയത് പ്രിയദര്‍ശന്‍ തന്നെ.
  3. ഗജിനി– എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഹിന്ദി ഗജിനിയില്‍ ആമിര്‍ ഖാനും, അസിനുമാണ് വേഷമിട്ടത്. തമിഴില്‍ മുരുകദോസ് ഇതേ പേരില്‍ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഇരുഭാഷകളിലും സൂപ്പര്‍ഹിറ്റായി.
  4. ബില്ലു– ശ്രീനിവാസന്റെ കഥ പറയുമ്പോള്‍ ഹിന്ദിയില്‍ എത്തിയപ്പോല്‍ ഇര്‍ഫാന്‍ ഖാനും, ലാറ ദത്തയും പ്രധാന വേഷങ്ങളിലെത്തി. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ആയെങ്കിലും ഹിന്ദിയില്‍ ശോഭിച്ചില്ല.
  5. ദൃശ്യം– വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം. ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, താബു എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസും കീഴടക്കി. ജീത്തു ജോസഫിന്റെ ദൃശ്യം തമിഴിലും റീമേക്ക് ചെയ്തിട്ടുണ്ട്.