‘ഈ മനുഷ്യന്‍ ഇല്ലെങ്കില്‍, ഞാന്‍ ഒന്നുമാകില്ല’; തല അജിത്ത് പുകഴ്ത്തിയ ആ മലയാളി ആരാണ്?

Thala Ajith opens up about Rajiv menon

0
409

രജനികാന്ത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്ത്. ആരാധകര്‍ സ്‌നേഹത്തോടെ ‘തല’ എന്നു വിശേഷിപ്പിക്കുന്ന അജിത്ത് വിനയത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. സിനിമയുടെയും, കുടുംബത്തിന്റെയും കാര്യത്തില്‍ അല്ലാതെ കൂടുതലായി പൊതുരംഗത്ത് തലയിടാന്‍ അജിത്ത് വരാറില്ല. തമിഴ്‌നാട്ടിലെ പല താരങ്ങളും ഒഴിഞ്ഞു കിടക്കുന്ന രാഷ്ട്രീയ കസേരകള്‍ ല്ക്ഷ്യംവെയ്ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒഴിഞ്ഞുമാറ്റം.

അങ്ങിനെയുള്ള അജിത്താണ് മലയാളിയായ ഒരു സംവിധായകനെ വാനോളം പുകഴ്ത്തിയത്. നടികര്‍ സംഘത്തിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് അജിത്ത് സംവിധായകന്‍ രാജീവ് മേനോനെ പ്രശംസിച്ചത്. അജിത്തിന്റെ സുഹൃത്തിന് പരിചയപ്പെടുത്തുമ്പോഴാണ് ഇദ്ദേഹം ഇല്ലായിരുന്നെങ്കില്‍ താന്‍ ഒന്നുമാകില്ലായിരുന്നുവെന്ന് അജിത്ത് വ്യക്തമാക്കിയത്.

അജിത്തിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രമായ വാലി റിലീസ് ചെയ്യാന്‍ രാജീവ് മേനോന്‍ നല്‍കിയ സഹായങ്ങളാണ് ഈ പുകഴ്ത്തലിന് കാരണം. വാലി റിലീസ് ചെയ്യാന്‍ 4 ലക്ഷം രൂപ ആവശ്യമുണ്ടായിരുന്ന സമയത്ത് രാജീവാണ് സഹായവുമായി എത്തി പണം നല്‍കിയത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും അജിത്തിന്റെ കരിയര്‍ മാറ്റിമറിക്കുകയും ചെയ്തു.

വാലി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം പണം അജിത്ത് തിരികെ നല്‍കി. എസ്‌ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയില്‍ അജിത്ത് വേഷമിട്ടിരുന്നു.