ചൈനയെ പാഠം പഠിപ്പിക്കണം, ട്രെന്‍ഡായി ട്വീറ്റുകള്‍ ; പരസ്യ കരാറുള്ള ബോളിവുഡ് താരങ്ങള്‍ മിണ്ടുന്നില്ലെന്ന് വിമര്‍ശനം

0
228

സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയാണ് ഈ ഹാഷ് ടാഗ് ” ചൈനയെ പാഠം പഠിപ്പിക്കണം”. ചൈന ഇന്ത്യയോട് ചെയ്തത് പൊറുക്കാനാകില്ല, ” TeachLessonToChina” …

കോവിഡ് പരക്കുന്നത് മൂലം ലോകം മുഴുവന്‍ ചൈനയ്‌ക്കെതിരെ തിരിയുകയാണ്. ഇതിനിടയിലാണ് അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ നീങ്ങിയത്. ഇന്ത്യന്‍ ജവാന്മാര്‍ വീരമ്യത്യു വരിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമാകുകയാണ്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണത്തിനും ആഹ്വാനമുണ്ട്. പല ഉല്‍പ്പന്നങ്ങളുടേയും ബ്രാന്‍ഡ് അംബാസിഡര്‍മാരായ ബോളിവുഡ് താരങ്ങള്‍ക്കെതിരെയും രോഷം ഉയരുന്നുണ്ട്. ആമിര്‍ഖാനും അമിതാഭും സല്‍മാനും ദീപികയും റണ്‍വീറും രണ്‍ബീറും ഉള്‍പ്പെടെ താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

താരങ്ങള്‍ ചൈനയ്‌ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നത് പരസ്യ കരാറുള്ളത് കൊണ്ടാണെന്നാണ് ട്വിറ്ററില്‍ വിമര്‍ശനം.
ചൈനയോടുള്ള രോഷം ചിലര്‍ തുറന്നടിച്ചുകഴിഞ്ഞു.