ഭാരം കുറയ്ക്കാന്‍ ഒരിക്കലെങ്കിലും തുനിഞ്ഞിറങ്ങിയവര്‍ കലോറി കണക്കാക്കുന്നത് സംബന്ധിച്ച് കേട്ടിരിക്കും. ശരീരത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ കലോറി അകത്താക്കിയാല്‍ അധികമുള്ള എനര്‍ജി കൊഴുപ്പായി ശേഖരിച്ച് വെയ്ക്കും. ഇത് കാലക്രമേണ അനാവശ്യ ഭാരം നേടുന്നതില്‍ കലാശിക്കും.
അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കലോറി കണക്കാക്കി ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ബേസിക് മെറ്റബോളിക് റേറ്റ്- ബിഎംആര്‍ കൂടാതെ ടോട്ടല്‍ ഡെയ്ലി എനര്‍ജി എക്സ്പെന്‍ഡീച്ചര്‍- ടിഡിഇഇ എന്നിവയും കണക്കാക്കണം.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ചെലവിടുന്നതിനെയാണ് എനര്‍ജി എക്സ്പെന്‍ഡീച്ചര്‍ എന്ന് പറയുന്നത്. ഊര്‍ജ്ജം ഭക്ഷണരൂപത്തിലാണ് അകത്താക്കുക. ടിഡിഇഇ ശരീരം എത്ര ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നത് കണക്കാക്കലാണ്. ഇത് മനസ്സിലാക്കിയാല്‍ ഭാരം നിലനിര്‍ത്താന്‍, കുറയ്ക്കാന്‍, കൂട്ടാന്‍ എന്നിവയ്ക്ക് എത്ര കലോറി വേണമെന്ന് ഉറപ്പിക്കാം.
tdeecalculator.net എന്ന സൈറ്റില്‍ ഭാരം, ഉയരം, വ്യായാമം ചെയ്യുന്നുണ്ടോ, ഇല്ലയോ തുടങ്ങിയ വിവരങ്ങളും നല്കിയാല് എളുപ്പത്തില്‍ ടിഡിഇഇ വിവരങ്ങള്‍ അറിയാം. ഭാരം കുറയ്ക്കാനോ, കൂട്ടാനോ എത്ര കലോറി നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമാണെന്ന് മനസ്സിലാക്കി ഭക്ഷണം കഴിക്കാം.