ഉയരം കൂടിയാല്‍ കൊറോണ പിടിക്കുമോ? ഉയരക്കൂടുതല്‍ പ്രശ്‌നമാണെന്ന് പഠനം!

Corona & height- There is a connection!

0
193

ഉയരം കുറഞ്ഞവരെ കണ്ടാല്‍ ഇതുവരെ പുച്ഛിക്കുന്നതായിരുന്നു ‘പൊക്കക്കാരുടെ’ രീതി. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ ലോകക്രമം മൊത്തത്തില്‍ മാറിമറിഞ്ഞത് പോലെ ആ പുച്ഛവും മാറ്റിവെയ്ക്കാന്‍ സമയമായെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്താണ് കാര്യമെന്നല്ലേ? ഉയരം കൂടുതല്‍ ഉള്ളവരെ കൊറോണാവൈറസ് എളുപ്പത്തില്‍ പിടികൂടുന്നുവെന്ന പഠനഫലമാണ് ഇതിന് ആധാരം.

ഉയരം കൂടുതലുള്ളവര്‍ക്ക് കൊവിഡ്-19 അധികമായി പിടിപെടുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രോഗം വായുവിലൂടെ പടരുന്നുവെന്നതിന് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ കണ്ടെത്തല്‍. യുകെയിലും, യുഎസിലും 6 അടിയില്‍ ഏറെ ഉയരമുള്ളവര്‍ക്ക് കൊറോണാവൈറസ് പിടിപെടാനുള്ള സാധ്യത ഇരട്ടിയുള്ളതായി കണക്കുകള്‍ പറയുന്നു.

6 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. ജനിതകപരമായ എന്തെങ്കിലും കാര്യമല്ല ഇതില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. മറിച്ച് വായുവില്‍ സഞ്ചരിക്കുന്ന എയ്‌റോസോളുകള്‍ വഴി കൊവിഡ്-19 പടരുന്നുവെന്നാണ് ഇവര്‍ കരുതുന്നത്. ചുമയും, തുമ്മലും വഴി പുറത്തുവരുന്ന വലിയ ഡ്രോല്‌ലെറ്റുകള്‍ എളുപ്പത്തില്‍ ഭൂമിയില്‍ പതിക്കുമെന്നതിനാല്‍ ഉയരക്കാര്‍ക്ക് ഇത് അപകടം സൃഷ്ടിക്കില്ല.

വായുവിലൂടെ കൊറോണ പകരില്ലെന്ന് ആദ്യ പറഞ്ഞ ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ വിവിധ തെളിവുകള്‍ പുറത്തുവന്നത് മുതല്‍ സംശയത്തിലാണ്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് കരുതാം.