എസിയില്‍ സുഖിക്കാതെ ഓഫാക്കൂ; കൊറോണ പടരാതിരിക്കാന്‍ സഹായിക്കൂ

It's time to switch off your AC!

0
329

കൊവിഡ്-19 പടരാതിരിക്കാന്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ ഓഫാക്കി വെയ്ക്കുകയോ, ജനലുകള്‍ തുറന്നിട്ട് ഉപയോഗിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍. മുറിവില്‍ ഒരേ വായു കറങ്ങാന്‍ കാരണമാകുന്നതാണ് എസി ഓഫാക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍.

എസി ഉപയോഗിക്കുമ്പോള്‍ ഒരേ വായുവാണ് മുറിയില്‍ ചുറ്റിത്തിരിയുന്നത്. കൊവിഡ്-19 ബാധിച്ച ഒരാളെങ്കില്‍ ഈ സ്ഥലത്ത് എത്തിയാല്‍ മറ്റുള്ളവര്‍ക്ക് ഇതുവഴി രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. എയര്‍ കണ്ടീഷണറുകള്‍ രണ്ട് വിധമാണുള്ളത്. ഒന്ന് പുറത്തുള്ള വായു വലിച്ചെടുത്ത് ബാക്കിയുള്ളത് പുറംതള്ളുന്നതാണ്. സ്പ്ലിറ്റ് യൂണിറ്റ് ഒരേ വായുവാണ് വീണ്ടും വീണ്ടും ചുറ്റിക്കുന്നത്.

പുറമെ നിന്നുള്ള വായു വലിച്ചെടുക്കാന്‍ സംവിധാനമില്ലാത്ത എസികള്‍ വായുവില്‍ അടങ്ങിയ വൈറല്‍ ഘടകങ്ങളും പടര്‍ത്തും. ഒരു ജനലെങ്കിലും തുറന്നിട്ട ശേഷം എസി ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരം ആകുമെന്ന് റോയല്‍ അക്കാഡമി ഓഫ് എഞ്ചിനീയറിംഗ് ഫെല്ലോ ഡോ. ഷോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് നിര്‍ദ്ദേശിച്ചു.

ഇതിന് സാധിച്ചില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് തണുപ്പിന്റെ സുഖം അനുഭവിക്കാതെ എസി ഓഫ് ചെയ്യുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.