ഉപേക്ഷിച്ച് പോയ പ്രണയം, അതൊരു വേദനയാണ് നമ്മളില്‍ പലര്‍ക്കും. ഒരിക്കലും ഉണങ്ങാത്ത മുറിവായി അത് ഉള്ളില്‍ കിടക്കും. കാലം എത്ര കടന്നുപോയാലും, എത്ര മറന്നെന്ന് പറഞ്ഞാലും ആ പ്രണയം ഉള്ളിന്റെ ഉള്ളില്‍ നെരിപ്പോട് പോലെ കൊണ്ടുനടക്കും ചിലര്‍.
പ്രണയിനികളുടെ ദിനമായ വാലന്റൈന്‍ ദിനത്തില്‍ പൂര്‍വ്വകാമുകന്‍, അല്ലെങ്കില്‍ കാമുകിയ്ക്ക് ഒരു സമ്മാനം കൊടുക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യം കാണുമോ? കഴിഞ്ഞ് പോയതെല്ലാം മറക്കാന്‍ ശ്രമിക്കുമ്പോള്‍ ആരാണ് ഇങ്ങനൊരു സമ്മാനം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക. എന്തായാലും ഇംഗ്ലണ്ടിലെ ഒരു മൃഗശാലയാണ് പൂര്‍വ്വ കാമുകീകാമുകന്മാര്ക്കായി ഒരു വാലന്റൈന്‍ സ്പെഷ്യല്‍ സമ്മാനം ഒരുക്കുന്നത്.

ഇവരോട് പകരംവീട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, അതല്ല ഒരു തമാശ മാത്രം ഉദ്ദേശിക്കുന്നവര്‍ക്കും ഇംഗ്ലണ്ടിലെ ഫെയര്സീറ്റ് മൃഗശാല നല്കുന്ന ഈ സമ്മാനം ഉപയോഗിക്കാം. മൃഗശാലയിലെ വളര്ത്തുപാറ്റയ്ക്ക് പേരിടാനാണ് അധികൃതര്‍ അവസരം നല്‍കുന്നത്.
മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലും, ഫേസ്ബുക്കിലും ഈ പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇതിനായി കേവലം 140 രൂപ മാത്രം മുടക്കിയാല്‍ മതി. പാറ്റയ്ക്ക് പേരിട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും.