സ്വപ്ന സുരേഷിനെക്കുറിച്ച് നടക്കുന്ന ഗൂഗിള്‍ സേര്‍ച്ചുകളില്‍ പ്രവാസികളും ഒട്ടും മോശമല്ലെന്ന് കണക്കുകള്‍. കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ലഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിന് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ ഗൂഗിളില്‍ തിരയുന്നതിന് മുന്നിലുള്ളത് യുഎഇക്കാരാണ്.

ഷാര്‍ജാ, ഉം അല്‍ കുവെയിന്, ദുബായ്, അജ്മാന്, ഫുജൈറാ, അബുദാബി, റാസല്‍ ഖൈമാ എന്നിവിടങ്ങളില്‍ നിന്നാണ് മുങ്ങിയ സ്വപ്നയ്ക്കായി ഗൂഗിളില്‍ തെരച്ചില്‍ നടന്നത്. യുഎഇയ്ക്ക് പിന്നാലെ ഖത്തര്‍, ബഹ്റിന്, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഗൂഗിള്‍ സേര്‍ച്ചില്‍ ഇടംപിടിച്ചു.

ഖത്തറില്‍ അല്‍ ഖോര്‍, അല്‍ വക്രാഹ് മുനിസിപ്പാലിറ്റി, ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി, അല്‍ ദായീന്‍ എന്നിവിടങ്ങളാണ് സേര്‍ച്ചില്‍ മുന്നിലുള്ളത്. സ്വപ്ന സുരേഷ് കേരള, സ്വപ്ന സുരേഷ് ഗോള്‍ഡ് സ്മഗ്ലിംഗ്, സ്വപ്ന ഗോള്‍ഡ് സ്മഗ്ലിംഗ്, ഗോള്‍ഡ് സ്മഗ്ലിംഗ് തുടങ്ങിയ കീവേര്‍ഡുകളും വ്യാപകമായി കഴിഞ്ഞ മണിക്കൂറുകളില്‍ തിരഞ്ഞിട്ടുണ്ട്.
‘സ്വപ്ന സുരേഷ് ഹോട്ട്’ എന്ന കീവേര്‍ഡ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ഉപയോഗിച്ചത് ഖത്തറില്‍ നിന്നുള്ളവരാണ്. യുഎഇ, ഒമാന്‍ എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യ. ഇതിന് പിന്നില്‍ സൗദി അറേബ്യയുമുണ്ട്.