സ്വപ്ന സുരേഷ്, സ്വപ്ന സുരേഷ് ഹോട്ട് ഫോട്ടോസ്, സ്വപ്ന സുരേഷ് ഹോട്ട് പിക്സ്… ഇങ്ങനെ പോകുന്നു ഗൂഗിള്‍ സേര്‍ച്ചിലെ പുതിയ ട്രെന്‍ഡ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ കുടുങ്ങിയ സ്വപ്ന സുരേഷിന്റെ ചിത്രങ്ങള്‍ കാണാനാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഈ പരക്കം പാച്ചില്‍.
വാര്‍ത്തകള്‍ പുറത്തുവന്ന ജൂലൈ 6 മുതലാണ് ‘സ്വപ്ന സുരേഷ് ഹോട്ട്’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ആളുകള്‍ തെരച്ചില്‍ തുടങ്ങിയത്. ജൂലൈ 7ന് വെളുപ്പിന് ഒന്നര മണി ആയതോടെ തെരച്ചില്‍ പുതിയ ഉയരത്തിലെത്തി. പിന്നീട് ജൂലൈ 8 വെളുപ്പിന് രണ്ടരയ്ക്ക് വീണ്ടും ഈ കീവേര്‍ഡ് സേര്‍ച്ച് കുതിച്ചു.
‘സ്വപ്ന സുരേഷ് ഹോട്ട് ഫോട്ടോസ്’ എന്ന കീവേര്‍ഡിന്റെ അവസ്ഥയും ഇതുതന്നെ. പാതിരാത്രിയിലും, വെളുപ്പിനും വരെ ഈ വാക്ക് ഗൂഗിളില്‍ കുതിക്കുന്നുണ്ട്. ജൂലൈ 8 വെളുപ്പിന് 4.30യോടെയാണ് ഈ കീവേര്‍ഡ് ഏറ്റവും കൂടുതല്‍ ഉയരം താണ്ടിയത്. ‘സ്വപ്ന സുരേഷ് വീഡിയോസ്’ കണ്ടെത്താനും ഉപയോക്താക്കള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്. ജൂലൈ 8ന് തന്നെയാണ് ഈ തെരച്ചില്‍ ഉയരത്തിലെത്തിയത്, അതും വെളുപ്പിന് 1.30യ്ക്ക്. സ്വപ്ന സുരേഷിന്റെ ഡാന്‍സും ചിലര്‍ തിരഞ്ഞ ടോപ്പിക്കിലുണ്ട്.

സ്വപ്ന സുരേഷ് കീവേര്‍ഡായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് നിലവില്‍ തിരുവനന്തപുരം മാരനല്ലൂര്‍ നിന്നുള്ള ഉപയോക്താക്കളാണ്. പിന്നാലെ കിളിമാനൂര്‍, രായമംഗലം, അതിയന്നൂര്‍, കുളത്തുമ്മേല്‍, ബാലരാമപുരം, ആലത്തൂര്‍, പുനലൂര്‍, നെയ്യാറ്റിന്‍കര, കുളയേറ്റികര തുടങ്ങിയ മേഖലകളും ഇടംപിടിച്ചിരിക്കുന്നു.
സ്വപ്ന സുരേഷും സംഘവും സംഘടിപ്പിച്ച രാജ്യസുരക്ഷയെ നേരിടുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് ദേശീയ തലത്തിലും, അന്തര്‍ദേശീയ തലത്തിലും വലിയ ചോദ്യങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് സ്വപ്ന സുരേഷിന്റെ ചിത്രങ്ങള്‍ കാണാന്‍ ചിലര്‍ ഗൂഗിളിനോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്!