സണ്ണി ലിയോണ്‍ എന്ന് കേട്ടാല്‍ മലയാളി ഒത്തുകൂടുമെന്നാണ് ഇപ്പോള്‍ ലോകത്തിന്റെ ധാരണ. കൊച്ചിയിലെ ഒരു മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് താരം എത്തിയപ്പോള്‍ ഉണ്ടായ കോലാഹലം ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ കൊച്ചിയുടെ മനംകവരാന്‍ സണ്ണി വീണ്ടും എത്തുകയാണ്.

ആദ്യമായി കൊച്ചിയില്‍ ഒരു ഷോ ചെയ്യാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. പ്രണയദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ അരങ്ങേറുന്ന വാലന്റൈന്‍സ് നൈറ്റ് 2019 ഷോയിലാണ് സണ്ണി എത്തുന്നത്. കൊച്ചിയില്‍ സണ്ണി ലിയോണിന്റെ ആദ്യ ലൈവ് പെര്‍ഫോമന്‍സ് കൂടിയാണ് ഇത്.
14-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 വരെയാണ് വാലന്റൈന്‍സ് നൈറ്റ് 2019 അരങ്ങേറുക. സംഗീത, നൃത്ത പരിപാടിയായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സണ്ണിക്ക് പുറമെ പിന്നണി ഗായകന് തുള്‍സി കുമാര്‍, സൂപ്പര്‍സ്റ്റാര്‍ ഡാന്‍സിംഗ് ജേതാക്കളായ എംജെ5, ഗായിക മഞ്ജരി, വയിലിസ്റ്റ് ശബരീഷ് പ്രഭാകര്‍, ഗായകരായ സലീല്‍, നസീര്‍ മിന്നലെ, ഫാരിഷ മന്‍സൂര്‍, അഞ്ജലി സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. പ്രമുഖ അവതാരിക രഞ്ജിനി ഹരിദാസ് ആങ്കറാകും.
പാസുകള്‍ മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. പ്രമുഖ റെന്റല്‍ കമ്പനി ട്രാന്‍സ് കാര്‍സ് ട്രാവലിംഗ് പാര്‍ട്ണറാണ്.