സണ്ണി ലിയോണ്‍ ചതിച്ച് ആശാനേ; വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ സണ്ണി വരുന്നില്ലെന്ന്!

0
283
Sunny leone cancels Kochi valentine show

ടിക്കറ്റെടുത്തവരെയും, കാത്തിരുന്നവരെയും നിരാശരാക്കി സണ്ണി ലിയോണിന്റെ ട്വീറ്റ്. കൊച്ചിയില്‍ വാലന്റൈന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തില്ലെന്നാണ് താരത്തിന്റെ ഞെട്ടിക്കുന്ന ട്വീറ്റ്. പ്രൊമോട്ടര്‍ വാക്ക് പാലിക്കാന്‍ തയ്യാറാകാത്തത് മൂലമാണ് താന്‍ പിന്‍മാറുന്നതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി.

കാത്തിരുന്ന ആരാധകരുടെ ചങ്കുതകര്‍ത്താണ് സണ്ണിയുടെ ട്വീറ്റ് എത്തിയത്. ഇന്ന് വൈകുന്നേരമാണ് അങ്കമാലി ആഡ്‌ലക്‌സ് ഓഡിറ്റോറിയത്തില്‍ സണ്ണി ലിയോണിന്റെ നേതൃത്വത്തില്‍ പ്രണയനിശ സംഘടിപ്പിച്ചിരുന്നത്.

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചി വാലന്റൈന്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. പ്രൊമോട്ടര്‍ വാക്ക് പാലിക്കാത്തതാണ് കാരണം. മാര്‍ച്ച് 2ന് നടക്കുന്ന വനിത അവാര്‍ഡ്‌സില്‍ കാണാം’, സണ്ണി ട്വിറ്ററില്‍ കുറിച്ചു.

സ്റ്റേജുമായി ബന്ധപ്പെട്ട താരത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട ഇമെയില്‍ കാണാതെ പോയതാണ് പ്രശ്‌നമായതെന്ന് സംഘാടകര്‍ പറയുന്നു. കേവലം 190 ടിക്കറ്റ് മാത്രമാണ് വിറ്റതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വില്‍പ്പന പൊടിപൊടിക്കാത്തത് മൂലം ഉണ്ടായതാണോ ഈ സാങ്കേതിക തടസ്സമെന്നാണ് ചോദ്യം ഉയരുന്നത്. എന്തായാലും അടപടലം ട്രോളുകള്‍ പുറത്തുവന്നുതുടങ്ങിക്കഴിഞ്ഞു.