ഹാപ്പി ബര്‍ത്ത്‌ഡേ സണ്ണി; താരത്തെക്കുറിച്ച് നിങ്ങള്‍ ഇതുവരെ അറിയാത്ത വിശേഷങ്ങള്‍!

Sunny Leone turns 39

0
356

ഇന്ത്യന്‍ സിനിമാ പ്രവേശനം നടത്തിയ സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ തിളങ്ങുന്ന താരമാണ്. ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിയായി തുടരുന്ന സണ്ണി മെയ് 13ന് തന്റെ 39-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് താരം ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു. ജന്മദിനം ആഘോഷിക്കുന്ന സണ്ണിയുടെ ഇതുവരെ അറിയാത്ത ചില വിശേഷങ്ങള്‍ ഇതാ:

  • നീലച്ചിത്രങ്ങള്‍ കണ്ടാല്‍ അറയ്ക്കും!

അതെ അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലൂടെയാണ് സണ്ണി ലിയോണ്‍ പ്രശസ്തയായതെങ്കിലും ജീവിതത്തില്‍ ആദ്യമായി നീലച്ചിത്രം കണ്ടപ്പോള്‍ അറപ്പാണ് തോന്നിയതെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ പ്രവര്‍ത്തിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ സണ്ണി വ്യക്തമാക്കി.

  • ആരാധകന്‍ വീട്ടിലെത്തിയപ്പോള്‍

ആരാധന അമിതമാകുന്നതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് സെലിബ്രിറ്റികള്‍. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ശല്യക്കാരന്‍ തന്റെ വീട്ടിലെത്തിയ കഥയും സണ്ണി ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ഭീഷണിയായി മാറിയ ആ വ്യക്തി ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്ത് വാതിലില്‍ തുടര്‍ച്ചയായി മുട്ടിവിളിച്ചതിന്റെ ഭയം ഇപ്പോഴും മാറിയിട്ടില്ലെന്ന് താരം പറയുന്നു.

  • ആദ്യ പ്രണയത്തകര്‍ച്ച ഹൈസ്‌കൂളില്‍

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മിഷിഗണില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് രക്ഷിതാക്കള്‍ മാറിയപ്പോഴാണ് ആദ്യ കാമുകനെ സണ്ണിക്ക് നഷ്ടമായത്.

  • സ്‌കൂളില്‍ കളിയാക്കലുകള്‍ നേരിട്ട കുട്ടി

രാജ്യത്തെ ഏറ്റവും ഗ്ലാമറസ് താരങ്ങളില്‍ ഒരാളായ സണ്ണി സ്‌കൂള്‍ പഠനകാലത്ത് പരിഹാസത്തിന് വിധേയമായ വ്യക്തി കൂടിയാണ്. കുട്ടികള്‍ തന്നെ കളിയാക്കുന്നത് പതിവായിരുന്നു. ബാര്‍ബി പാവകള്‍ക്കൊപ്പമായിരുന്നില്ല, മറിച്ച് ഫൈറ്റിംഗ് പരിപാടികളിലാണ് താന്‍ ശ്രദ്ധിച്ചിരുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.