ലോകപ്രശസ്ത സംവിധായകനാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ജുറാസിക് പാര്‍ക്കും, ഇ’ടിയും പോലുള്ള പ്രശസ്ത സിനിമകളിലൂടെ ലോകത്തെ തന്നെ അമ്പരപ്പിച്ച സംവിധായകന്. അദ്ദേഹം ദത്തെടുത്ത് വളര്‍ത്തിയ മകള്‍ ഏത് മേഖലയിലാണ് ചെന്നെത്തുകയെന്ന് ആര്‍ക്കും വലിയ സംശയം കാണില്ല, സിനിമാ മേഖലയില്‍ തന്നെ. എന്നാല്‍ താന്‍ പോണ് ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് ചെയ്യുന്നതെന്നാണ് 23-കാരി മികായേല വ്യക്തമാക്കിയിരിക്കുന്നത്.
സ്വയം നിര്‍മ്മിക്കുന്ന നീലച്ചിത്ര വീഡിയോകളാണ് താന്‍ തയ്യാറാക്കുന്നതെന്ന് മികായേല സണ്‍ പത്രത്തോട് വ്യക്തമാക്കി. തന്റെ രക്ഷിതാക്കളായ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ഭാര്യ കെയ്റ്റ് കാപ്ഷോയും ഈ കരിയര്‍ തെരഞ്ഞെടുത്തതിന് പിന്തുണ നല്‍കുന്നതായും അവര്‍ പറയുന്നു.
‘ഞാന്‍ എപ്പോഴും വളരെ സെക്ഷ്വല്‍ പ്രകൃതമുള്ള വ്യക്തിയാണ്, മുന്‍പ് പല കുഴപ്പങ്ങളിലും ഇത് മൂലം ചെന്നെത്തി. ആളുകള്‍ക്ക് ഈ രീതി അത്ര സുഖകരമാകില്ല’, മികായേല പത്രത്തോട് പറഞ്ഞു. സാമ്പത്തികമായി സ്വയം സഹായിക്കാനാണ് ഈ മേഖലയിലേക്ക് കടന്നെത്തിയത്.
‘സാമ്പത്തികമായി കെട്ടിയിടുന്ന അവസ്ഥ ഒഴിവാക്കാമെന്നതാണ് പ്രതീക്ഷ. എന്റെ സ്വന്തം ശരീരം സ്വയം പിന്തുണയേകാന്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാന്‍ ഇതുവഴി സാധിക്കണം’, മികായേല വ്യക്തമാക്കി. തന്റെ സുരക്ഷ സംബന്ധിച്ചാണ് മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ടായിരുന്നത്.
‘എന്റെ ശരീരത്തെ വെറുക്കണമെന്ന് കേട്ടുകേട്ട് മതിയായി. ആത്മാവിന് തൃപ്തിയേകാത്ത ജോലി ചെയ്തും മടുത്തു. ഈ ജോലി മറ്റുള്ളവരെ കൂടി തൃപ്തിപ്പെടുത്തുന്നതാണ്’, 23-കാരി പറഞ്ഞു. മികായേലയെ കൂടാതെ മറ്റ് ആറ് കുട്ടികളെയും സ്പില്‍ബര്‍ഗ് ദമ്പതികള്‍ ദത്തെടുത്തിട്ടുണ്ട്.