ധൈര്യത്തോടെ ഇറങ്ങിത്തിരിക്കുന്നവരെ ഭാഗ്യവും തേടിയെത്തുമെന്നാണ് പറയുക. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചില പ്രതിമകളിലും, രൂപങ്ങളിലും തൊട്ടാല്‍ ഭാഗ്യം വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാഗ്യം തേടി സഞ്ചരിക്കുന്നവര്‍ ഈ വിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യും.
പാരീസിലെ ഫ്രാന്‍സില്‍ സ്ഥാപിച്ച ഫ്രഞ്ച് ഗായിക ഡാലിഡയുടെ പ്രതിമയിലെ സ്തനങ്ങളില്‍ തൊടുന്നതാണ് ഒരു പരിപാടി. പാരീസിന്റെ പ്രിയപ്പെട്ടവളായിരുന്ന ഡാലിഡ 1987ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ സ്ഥാപിച്ച പ്രതിമയുടെ സ്തനങ്ങളില്‍ തൊടുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഇല്ലിനോസിലെ എബ്രഹാം ലിങ്കന്റെ മൂക്ക്. ലിങ്കന്റെ ശവകുടീരത്തിന് പുറത്തുള്ള സ്തൂപത്തില്‍ പ്രസിഡന്റിന്റെ മൂക്ക് സ്വര്‍ണ്ണം പോലെ തിളങ്ങും. വര്‍ഷങ്ങളായി ഭാഗ്യം തേടി മൂക്ക് തൊട്ടവരോട് ഇതിന് നന്ദി പറയണം.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ സ്ഥിതി ചെയ്യുന്ന പോര്സെലിനോ എന്ന പോര്‍ക്ക് കുട്ടിയുടെ പ്രതിമയാണ് മറ്റൊരു ആകര്‍ഷണം. ഇതിന്റെ വായില്‍ നാണയത്തുട്ട് ഇട്ട് ആഗ്രഹം മനസ്സില്‍ കണ്ട് വയര്‍ ഭാഗത്ത് നിന്ന് ഈ നാണയം എടുക്കണം, ശേഷം പോര്സെലിനോയുടെ മൂക്ക് തടവി ചടങ്ങ് പൂര്‍ത്തിയാക്കണം.
ഇതുപോലെ നിരവധി ഭാഗ്യപരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിമകളില്‍ അരങ്ങേറുന്നുണ്ട്. ഭാഗ്യം തേടി ഇവിടെയൊക്കെ പോകേണ്ടി വരുമോ?