സൗത്ത് സെന്‍ഡ്രല്‍ റെയില്‍വെ അപ്രന്റീസ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. കാര്‍പെന്റര്‍, എസി മെക്കാനിക്, ഫിറ്റര്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക് തുടങ്ങി വിവിധ ട്രേഡുകളില്‍ 4000-ലേറെ ഒഴിവുകളാണുള്ളത്. ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
scr.indianrailways.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 2019 ഡിസംബര്‍ 8 ആണ് അവസാന തീയതി.
ഫിറ്റര്‍- 1460
ഇലക്ട്രീഷ്യന്- 871
ഡീസല്‍ മെക്കാനിക്- 640
വെല്‍ഡര്‍- 597
എസി മെക്കാനിക്- 249
ഇലക്ട്രോണിക് മെക്കാനിക്- 102
മെക്കനിസ്റ്റ്- 74
പെയിന്റര്‍- 40
എംഎഡബ്യു- 34
ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്- 18
കാര്‍പെന്റര്‍- 16
എംഎംടിഎം- 12
യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ്/എസ്എസ്സി. കൂടാതെ ആവശ്യമായ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും വേണം.
അപേക്ഷാ ഫീസ്: 100 രൂപ
പത്താം ക്ലാസിലെയും, ഐടിഐയിലെയും മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുക. ഡിസംബര്‍ 8ന് മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.