സൗബിന് ഷാഹിര്‍ അമ്പിളിയാകുന്ന ജോണ്‍ പോള്‍ ചിത്രം ‘അമ്പിളി’യുടെ ടീസര്‍ പുറത്തിറക്കി. ഗപ്പി എന്ന ആദ്യ ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. കഥാപാത്രത്തിന്റെ അവസ്ഥ വിവരിക്കുന്ന തരത്തിലുള്ള ഗാനത്തിന്റെ അകമ്പടിയില്‍ നൃത്തം ചെയ്യുന്നതാണ് ടീസറിലുള്ളത്.
ചിത്രത്തിന്റെ കഥയും, തിരക്കഥയും ജോണ്‍ പോളിന്റേത് തന്നെ. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവരാണ് നിര്‍മ്മാണം. ശരണ്‍ വേലായുധന് ക്യാമറയും, കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
വിഷ്ണു വിജയ് സംഗീതം നല്കുന്ന ചിത്രത്തില്‍ തന്വി റാം, നവീന്‍ നസീം എന്നിവര്‍ സഹതാരങ്ങളാണ്. അമ്പിളി ആഗസ്റ്റില്‍ തീയേറ്ററുകളിലെത്തും.