പൊളി സാനം! എയര്‍ കണ്ടീഷണര്‍ ഇനി പോക്കറ്റിലിട്ട് നടക്കാം; സോണി വില്‍പ്പന തുടങ്ങി; വില വെറും 9000 രൂപ!

AC is now pocket friendly, truly!

0
203

‘ഹോ എന്താ ചൂട്’

‘എന്നാല്‍ കഴുത്തില്‍ എസി കെട്ടിത്തൂക്കി നടക്ക്’

ചൂടിനെക്കുറിച്ച് പരാതി പറയുന്നവരോട് നമ്മളില്‍ പലരും പറഞ്ഞിരിക്കാന്‍ ഇടയുള്ള ഒരു തമാശ. പക്ഷെ ആ തമാശ ഇപ്പോള്‍ സത്യമായിരിക്കുകയാണ്. അതെ എയര്‍ കണ്ടീഷണര്‍ ഇനി പോക്കറ്റിലിട്ട് നടക്കാം, ആവശ്യം വരുമ്പോള്‍ കഴുത്തില്‍ തൂക്കി തണുപ്പ് ആസ്വദിക്കുകയുമാകാം! സോണിയാണ് ഈ കണ്ടുപിടിത്തം നടത്തി പ്രൊഡക്ട് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

സോണി ‘റിയോണ്‍ പോക്കറ്റ്’ എന്നുപേരിട്ട ഈ കുഞ്ഞന്‍ എസിക്ക് 13,000 ജാപ്പനീസ് യെന്‍ ആണ് വില, ഏകദേശം 9000 രൂപയോളം വരും ഇത്. തല്‍ക്കാലത്തേക്ക് ജപ്പാനില്‍ മാത്രമാണ് ഈ എസിയുടെ വില്‍പ്പന സോണി ആരംഭിച്ചിരിക്കുന്നത്. സോണിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലും, ആമസോണിലുമാണ് വില്‍പ്പന.

കൈത്തണ്ടയുടെ മാത്രം വലുപ്പമുള്ള സോണിയുടെ ഈ എയര്‍ കണ്ടീഷണര്‍ ടി-ഷര്‍ട്ടിന് പിന്നില്‍ വെയ്ക്കാവുന്ന തരത്തിലാണ്. പെല്‍റ്റിയര്‍ ഉപയോഗിച്ചാണ് ഒരു വ്യക്തിയുടെ ശരീരം തണുക്കാന്‍ സഹായിക്കുന്നത്. ഒരു ചെറിയ ഫാന്‍ ഉപയോഗിച്ചാണ് ചൂടിനെ പുറംതള്ളുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ക്ക് ഒപ്പമാണ് എസി എത്തുന്നത്. ഇതുവഴിയാണ് താപനില നിയന്ത്രിക്കേണ്ടത്.

റിയോണ്‍ പോക്കറ്റിന്റെ ബാറ്ററി ലൈഫ് രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയാണ്. രണ്ട് മണിക്കൂര്‍ എടുത്ത് ഫുള്‍ ചാര്‍ജ്ജ് ചെയ്യാം. ശൈത്യകാലത്ത് റിയോണ്‍ പോക്കറ്റ് ഹീറ്ററായും ഉപയോഗിക്കാം.