സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പലവിധ വഴികളും ആളുകള്‍ തേടാറുണ്ട്. എന്നാല്‍ കാലില്‍ സോക്സ് അണിയുന്നത് സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്ന ഒരു സിംപിള്‍ ടിപ്പാണെന്ന് സെക്സ് എക്സ്പേര്‍ട്ട് നാദിയ ബൊകോഡി പറയുന്നു.
കാലില്‍ സോക്സ് അണിയുന്നത് കാര്യങ്ങള്‍ ചൂടാകാന്‍ ഏറെ സഹായിക്കുമെന്നാണ് നാദിയയുടെ വിശദീകരണം. ഇതിനുള്ള കാരണവും അവര്‍ പറയുന്നുണ്ട്. കാലുകള്‍ തണുത്തിരിക്കുകയാണെങ്കില്‍ ശരീരം ചൂടാകാന്‍ ഏറെ ബുദ്ധിമുട്ടാണ്. സ്ത്രീകള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ രതിമൂര്‍ച്ചയിലേക്ക് എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ട് അടുത്ത തവണ ക്ലൈമാക്സ് എത്താന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കാലുകളിലെ തണുപ്പ് പരിശോധിക്കാന്‍ മറക്കേണ്ടെന്ന് നാദിയ ഓര്‍മ്മിപ്പിക്കുന്നു. തണുപ്പ് അനുഭവപ്പെട്ടാല്‍ കാലില്‍ ഒരു ജോഡി സോക്സ് അണിഞ്ഞ് ഈ പ്രശ്നം പരിഹരിക്കാം.