‘ഹാച്ഛീ’ കേട്ടാല്‍ അറിയാം സ്വഭാവം; തുമ്മലുകള്‍ കൊണ്ട് വ്യക്തികളെ എങ്ങിനെ മനസ്സിലാക്കാം?

What does your sneeze says about you?

0
266

ഹാച്ച്ഛീ… കുറച്ച് മാസം മുന്‍പ് വരെ അപകടകരമല്ലാതിരുന്ന ആ തുമ്മല്‍ ഈ കൊറോണാ കാലത്ത് വലിയ അപകടമായി കണക്കാക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്ന ഈ ഘട്ടത്തില്‍ കീടാണുക്കളെ ചുറ്റുപാടിലേക്ക് പടര്‍ത്തുന്ന ഒന്നായി തുമ്മല്‍ കരുതപ്പെടുന്നു. ഒരു ചെറിയ തുമ്മല്‍ ഒരു ലക്ഷം കീടാണുക്കളെ വായുവിലേക്ക് പരത്തുമെന്നാണ് പഠനം പറയുന്നത്. 27 അടി വരെ ഇത് സഞ്ചരിക്കാം, മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് സംഗതിയുടെ വരവും!

പലവിധത്തിലാണ് ആളുകള്‍ തുമ്മുന്നതെന്ന് ബോഡി ലാംഗ്വേജ് വിദഗ്ധന്‍ റോബിന്‍ കെര്‍മോഡ് പറയുന്നു. ശബ്ദത്തില്‍ തുമ്മുന്നതും, കൈമുട്ട് കൊണ്ട് മുഖം മറച്ച് തുമ്മുന്നതും, ഇതൊന്നും ശ്രദ്ധിക്കാതെ ആളുകളുടെ മേലേക്ക് തുമ്മുന്നതുമായ ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഈ രീതി കൊണ്ട് അവരുടെ സ്വഭാവം മനസ്സിലാക്കാമെന്ന് റോബിന്‍ വ്യക്തമാക്കുന്നു.

ക്ഷമ ചോദിച്ച് തുമ്മുന്നവര്‍: തുമ്മല്‍ വരുന്നതിന് മുന്‍പും, പിന്‍പും ക്ഷമ ചോദിച്ച് ചെയ്യുന്നവരുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കരുതെന്ന് കരുതുന്നവരാണ് ഇവര്‍. മിതഭാഷികളായ ഇവര്‍ വിനീതരുമാകും. തുമ്മുന്നത് പോലും ക്ഷമയോടെയാകും. ഇത്തരക്കാര്‍ സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കണം.

തുമ്മി ബഹളം സൃഷ്ടിക്കുന്നവര്‍: മിക്കവാറും പുരുഷന്‍മാരാണ് ഈവിധം തുമ്മുന്നത്. ഒന്നാമതായി സ്വന്തം ചിന്തിക്കുന്ന ഇവര്‍ ലോകത്തില്‍ തങ്ങളുടെ പ്രാധാന്യം വിളിച്ചറിയിക്കാന്‍ തുമ്മലിനെ ഉപയോഗിക്കുന്നു. മറ്റുള്ളവരോട് യാതൊരു പരിഗണനയും ഇല്ലാത്തതിനാല്‍ വായടച്ച് തുമ്മുന്നതും ചുരുക്കമാണ്. ഈ ബഹളം അഭിമാനമായി കരുതുന്ന ഇവരെ ശ്രദ്ധിക്കണം.

നിശബ്ദതയില്‍ തുമ്മുന്നവര്‍: ആരും അറിയാതെ തുമ്മാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാനും താല്‍പര്യമില്ല. മൂക്ക് പൊത്തി ശബ്ദം സൃഷ്ടിക്കാതെ നോക്കുന്ന ഇത്തരക്കാര്‍ക്ക് ആത്മവിശ്വാസം കുറവാകും. ഭാവഭേദങ്ങളില്ലാത്ത മുഖമാകുമെങ്കിലും സ്വന്തം അഭിപ്രായങ്ങള്‍ കേള്‍പ്പിക്കാന്‍ ശ്രമിക്കും.

പാട്ടുപോലെ തുമ്മുന്നവര്‍: കൃത്യമായ ‘ഹാച്ഛീ’ ശബ്ദം പോലെ തുമ്മുന്ന ഇവര്‍ ഇത് തങ്ങളുടെ അവകാശമായി കരുതുന്നു. എന്നാല്‍ സാമൂഹികമായി ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ധിക്കും. സ്വന്തം കഴിവില്‍ ആത്മവിശ്വാസം പുലര്‍ത്തുന്ന ഇവര്‍ ആത്മബോധവും, നിയന്ത്രണവും ഉള്ളവരാണ്. ഇടയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യും.

തുമ്മാതെ ശ്രദ്ധിക്കുന്നവര്‍: ആളുകളെ സുഖിപ്പിക്കുന്നതില്‍ മുന്‍പന്തിക്കാര്‍. ശ്വാസം അടക്കിപ്പിടിച്ചും, മൂക്കുപൊത്തിയും തുമ്മലിനെ തടയുന്ന ഇവര്‍ ആളുകളെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെ സ്വാധീനിക്കുന്നതും എളുപ്പമല്ല.

കൈമുട്ട് കൊണ്ട് തുമ്മല്‍ മറയ്ക്കുന്നവര്‍: നിയമങ്ങള്‍ പാലിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. കൊവിഡ്-19 നിബന്ധനകള്‍ പ്രകാരം കൈയില്‍ ടിഷ്യൂ ഇല്ലെങ്കില്‍ ഈ വിധം തുമ്മാന്‍ നിര്‍ദ്ദേശിക്കുന്നു. ഇവര്‍ സ്വയം അവബോധമുള്ളവരും, വീണ്ടുവിചാരവും പുലര്‍ത്തും. എന്നാല്‍ വ്യക്തിപരമായ ചിന്ത കുറവുമാകും.

തുടര്‍ച്ചയായി തുമ്മുന്നവര്‍: ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കുന്നവരാണ് ഈ വിധം തുടര്‍ച്ചയായി തുമ്മുന്നത്. ഇടവിട്ടുള്ള ഈ തുമ്മലില്‍ ഇവര്‍ അഭിമാനിക്കുകയും ചെയ്യും.

തൂവാല ഇല്ലാതെ തുമ്മുന്നവര്‍: ഒട്ടും തയ്യാറെടുപ്പില്ലാത്ത വ്യക്തിത്വമാണ് ഇത് തെളിയിക്കുന്നത്. സ്വന്തം മുഖത്ത് ഉള്‍പ്പെടെ തെറിച്ച അവശിഷ്ടങ്ങള്‍ തുടച്ച് സമയം കളയുന്ന ഇവര്‍ സംശയാലുക്കളുമായി കരുതപ്പെടുന്നു.