തലച്ചോറാണ് സംഗതി, ഓരോ മനുഷ്യന്റെ ചിന്തയെയും, ഗതിവിഗതികളെയും തീരുമാനിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍. തലച്ചോറിന്റെ വലുപ്പം പല വ്യക്തികളിലും പല വിധത്തിലാകും. എന്നാല്‍ നുണ പറയുന്നതും, മോഷ്ടിക്കുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും ശീലമാക്കിയവരുടെ തലച്ചോര്‍ ചെറുതായിരിക്കുമെന്നാണ് പഠനം പറയുന്നത്.
ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ കുറുമ്പ് കാണിക്കുന്ന കുട്ടികള്‍ക്ക് പരിശോധന നടത്തി കൂടുതല്‍ സഹായങ്ങള്‍ നല്കിയാല് ഭാവിയില്‍ കുറ്റവാളി ആയി മാറുന്നതില്‍ നിന്നും രക്ഷിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കൗമാര പ്രായത്തില്‍ വഴിവിട്ട് പോകുന്നത് സാധാരണ കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടിക്കാലത്ത് മോശം പെരുമാറ്റം സ്ഥിരമായി കാണിക്കുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. ജീവിതകാലം മുഴുവന്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പോകുമെന്ന സൂചനയായി ഇതിനെ കണക്കാക്കണം.
അവരുടെ തലച്ചോറുകള്‍ രൂപപ്പെട്ട രീതിയാണ് ഇതിന് കാരണം. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജാണ് ഈ പരിശോധന നടത്തിയത്.