മധ്യവയസ്സില്‍ നടപ്പിന്റെ വേഗത കുറഞ്ഞാല്‍ മരണം നേരത്തെ എത്തും; രോഗങ്ങളും പിടികൂടും

0
243
Stanford professor Michel Serres hikes the Dish on a regular basis.

മധ്യവയസ്സില്‍ നടക്കുന്നതിന്റെ വേഗത കുറയുന്നത് ആപത്തിന്റെ സൂചനയെന്ന് പഠനം. ഇങ്ങനെ വേഗത കുറഞ്ഞ് നടക്കുന്നവരെ തേടി മരണം നേരത്തെ എത്തുമെന്നും, ഗുരുതരമായ അസുഖങ്ങള്‍ക്കും ഇടയാക്കുമെന്നും പഠനം പറയുന്നു.

45 വയസ്സാകുമ്പോഴേക്കും ഇഴഞ്ഞുനീങ്ങുന്ന നടത്തമാണുള്ളതെങ്കില്‍ ഓര്‍മ്മക്കുറവിനും, കൈകളുടെ ശക്തിയും, പ്രതിരോധ ശേഷിയും കുറയാനും, ശ്വാസകോശത്തിന്റെ സ്ഥിതി മോശമാകാനും, തലച്ചോര്‍ ചെറുതാകാനും സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

ഒരു സെക്കന്‍ഡില്‍ 2 മീറ്ററില്‍ കുറവ് വേഗത്തിലാണ് നടക്കുന്നതെങ്കില്‍ മരണത്തിലേക്കുള്ള പാത അധികം മുന്നോട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെ തടയാനുള്ള മാര്‍ഗ്ഗം വ്യായാമം വര്‍ദ്ധിപ്പിക്കുകയും, ആരോഗ്യകരമായ ഭക്ഷണശീലവും, പുകവലി നിര്‍ത്തികയെന്നുള്ളതുമാണ്.

വേഗത കുറഞ്ഞ് നടക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പ്രായമേറിയവരുടേതിന് സമാനമാണെന്ന് തലച്ചോര്‍ സ്‌കാന്‍ ചെയ്തും, മറ്റ് ഫിസിക്കല്‍ ടെസ്റ്റിലൂടെയും യുഎസ് നോര്‍ത്ത് കരോളിന ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ടെറി മോഫിറ്റിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സെക്കന്‍ഡില്‍ 3.5 മീറ്റര്‍ നടക്കുകയെന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമായും വിലയിരുത്തി.